ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

2000 രൂപ നോട്ട് പിന്‍വലിക്കല്‍: റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് തീരുമാനം,ആളുകളെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്ക് തിരിച്ചേയ്ക്കാം. പിന്‍വലിച്ച നോട്ടുകള്‍ പാര്‍ക്ക് ചെയ്യാന്‍ ആളുകള്‍ കാര്‍ഷിക ഭൂമിയും റെസിഡന്‍ഷ്യല്‍ സ്റ്റോക്കുകളും തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും വിദഗ്ധരും. എന്നാല്‍ പ്രൈമറി (നിര്‍മ്മാതാവിന്റെ കൈവശമുള്ളതും അദ്ദേഹം നേരിട്ട് വില്‍ക്കുന്നതുമായ ഭവന സ്റ്റോക്കുകളുടെ വില്‍പ്പന) സെയിലില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് പ്രൈമറിയെ നേരിട്ട് ബാധിക്കില്ല. എന്നിരുന്നാലും, കാര്‍ഷിക ഭൂമി അല്ലെങ്കില്‍ ദ്വിതീയ വിപണി (ഒരു ബ്രോക്കറും നിക്ഷേപകനും തമ്മിലുള്ള ഭവന വില്‍പ്പന ഇടപാട്) നിക്ഷേപകര്‍ പരിഗണിച്ചേക്കാം.നഗര പ്രാന്തപ്രദേശങ്ങളിലോ ചെറിയ പട്ടണങ്ങളിലോ ഉള്ള ഭൂമി-പ്രാഥമികമായി കാര്‍ഷിക ഭൂമി-,റെസിഡന്‍ഷ്യല്‍ സ്റ്റോക്ക് എന്നിവ വാങ്ങുന്നതിനാണ് ജനങ്ങള്‍ 2000 രൂപ ചെലഴിക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചില ഡവലപ്പര്‍മാര്‍ അവരുടെ വില്‍ക്കാത്ത ഇന്‍വെന്ററി, പ്രത്യേകിച്ച് റെഡി-ടു-മൂവ്-ഇന്‍ വില്‍ക്കാനുള്ള അവസരമായി സാഹചര്യത്തെ മാറ്റും. വെണ്ടര്‍മാര്‍ക്കും കരാറുകാര്‍ക്കും- പ്രത്യേകിച്ച് അനൗപചാരിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് -ഈ ജിഎസ്ടി നമ്പര്‍ ഇല്ലാത്തവര്‍ക്കും പണം നല്‍കാന്‍ ബില്‍ഡര്‍മാര്‍ തീരുമാനിച്ചേയ്ക്കാമെന്നത് അതേസമയം വെല്ലുവളിയാണ്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റിയല്‍ എസ്റ്റേറ്റ് വിദഗ്ധന്‍ പറഞ്ഞു.

പ്രീമിയം ഈടാക്കുന്ന ഡെവലപ്പര്‍മാരില്‍ നിന്ന് ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ വാണിജ്യ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിന് ഈ നോട്ടുകള്‍ വിന്യസിച്ചേയ്ക്കാം. ആളുകള്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ പണത്തില്‍ തീര്‍പ്പാക്കുന്നുണ്ടെന്ന് കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രജിസ്‌ട്രേഷനില്‍ വിലകുറച്ചു കാണിച്ച് നികുതി വെട്ടിക്കാമെന്നത് അതുകൊണ്ടുതന്നെ വെല്ലുവിളിയാണ്.

2016 ന് സമാനമല്ല
2016 ന് സമാനമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പരിഭ്രാന്തിയുണ്ടാകില്ല. നോട്ടുകള്‍ മാറ്റാന്‍ സെപ്തര്‍ 30 വരെ സമയം അനുവദിച്ചതും നിയമസാധുത എടുത്തുകളയാത്തതുമാണ് കാരണം. മാത്രമല്ല മൊത്തം നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകള്‍.

അതിനാല്‍ 2016, നോട്ട് നിരോധനക്കാലത്തെ പോലെ മേഖലയിലേയ്ക്ക് വലിയ തോതിലുള്ള ഒഴുക്കുണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.റിയല്‍ എസ്റ്റേറ്റ് വില്‍പ്പന വളരെ ശക്തമാണെന്നതും പ്രത്യേകതയാണ്. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ബില്‍ഡര്‍മാര്‍ പുതിയ പ്രോജക്റ്റുകള്‍ ആരംഭിക്കുന്നു.

ഏഴ് വര്‍ഷം മുമ്പുള്ളതുപോലെ സമ്മര്‍ദ്ദമില്ല.

X
Top