4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

5 വർഷത്തിനിടെ സ്വർണം പവന് കൂടിയത് 19,040 രൂപ

കൊച്ചി: സ്വർണത്തിന് കഴിഞ്ഞ 5 വർഷത്തിനിടെ വില വർധിച്ചത് 90 ശതമാനം. 2017 ജനുവരി 1 ന് സ്വർണ വില ഗ്രാമിന് 2,645 രൂപയും പവൻ വില 21,160 രൂപയുമായിരുന്നു. ഇന്ന് യഥാക്രമം 5025 രൂപയും 40,200 രൂപയുമായി ഉയർന്നു. അതായത്, അഞ്ചുവർഷത്തിനിടെ ഗ്രാമിന് 2,380 രൂപയും പവന് 19,040 രൂപയുമാണ് വർധിച്ചത്.

2023ൽ സ്വർണത്തെ സംബന്ധിച്ചിടത്തോളം എക്കാലത്തേയും ഉയർന്ന വിലയിലേക്ക് നീങ്ങുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകളെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ആഭരണം, സമ്പാദ്യം എന്നീ നിലകളിൽ സ്വർണം ഏറ്റവും സുരക്ഷിത നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ജനുവരി1 ന് സ്വർണം ട്രോയ് ഔൺസിന് രാജ്യാന്തര വിപണിയിൽ 1150 ഡോളറായിരുന്നു വില. ഇന്ന് 1818 ഡോളറായി ഉയർന്നു. 668 ഡോളർ -ഏതാണ്ട് 58 ശതമാനം- ആണ് വർധന.

ഇക്കാലയളവിൽ ഇന്ത്യൻ രൂപ 22 ശതമാനത്തോളം ദുർബലമായി. 2017 ജനുവരി 1 ന് 67.94 ആയിരുന്ന രൂപയുടെ വിനിമയ നിരക്ക് 2022 ഡിസംബർ 21 ന് 82.65 ആണ്. 15 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെട്ടത്.

ഒരുവർഷത്തിനിടെ സ്വർണത്തിന് കൂടിയത് 11 ശതമാനം കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവില 11 ശതമാനമാണ് വർധിച്ചത്. 2022 ജനുവരി 1ന് 4,545 രൂപയായിരുന്നു ഗ്രാമിന്. പവന് 36360 രൂപയും. ഡിസംബർ 22 ന് 5025 രൂപ ഗ്രാമിനും, 40200 രൂപ പവനും വിലയായി. അതായത്, ഒരു വർഷത്തിനിടെ ഒരു പവന് 3840 രൂപയുടെ വർധനവാണ് ഉണ്ടായത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി വെള്ളിയാഴ്ച അമേരിക്കൻ വിപണിയുൾപ്പെടെ അടക്കും.

പിന്നീട് പുതുവൽസരദിനത്തിന് ശേഷം മാത്രമേ വിപണികൾ സജീവമാകൂ.

X
Top