നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

വീണ്ടും അതിസമ്പന്നനായ കായികതാരമായി റൊണാൾഡോ

ലണ്ടൻ: തുടർച്ചയായ മൂന്നാം തവണയും ലോകത്തെ അതിസമ്പന്നനായ കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോർച്ചുഗല്‍ താരം ഒന്നാമതെത്തിയത്. ഫുട്ബോള്‍ സൂപ്പർതാരം ലയണല്‍ മെസ്സി, ബാസ്ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം.

കഴിഞ്ഞവർഷം 275 മില്ല്യണ്‍ ഡോളറാണ് (2356 കോടി ഇന്ത്യൻ രൂപ) റോണോ സമ്പാദിച്ചത്. ബാസ്ക്കറ്റ്ബോള്‍ സൂപ്പർ താരം സ്റ്റീഫൻ കറി ആണ് രണ്ടാമത്. 156 മില്ല്യണ്‍ ഡോളറാണ് സ്റ്റീഫൻ കറിയുടെ സമ്പാദ്യം. അടുത്തിടെ എൻബിഎ യില്‍ 4000 കരിയർ പോയന്റ് നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം കറി സ്വന്തമാക്കിയിരുന്നു.

ബോക്സർ ടൈസണ്‍ ഫ്യൂരിയാണ് പട്ടികയില്‍ മൂന്നാമത്. അതേസമയം ലയണല്‍ മെസ്സി അഞ്ചാമതാണ്. 135 മില്ല്യണ്‍ ഡോളറാണ് മെസ്സി കഴിഞ്ഞ വർഷം സമ്പാദിച്ചത്. റൊണാള്‍ഡോയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സൗദി ക്ലബ്ബ് അല്‍ നസ്റില്‍ നിന്നാണ്.

മറ്റു ബ്രാൻഡുകളുടെ പരസ്യത്തില്‍ നിന്നും റോണോയ്ക്ക് നല്ല വരുമാനമുണ്ട്.

X
Top