ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

365 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ആർഐടിഇഎസ്

ഡൽഹി: കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് 364.56 കോടി രൂപയുടെ കരാർ നേടിയതായി റെയിൽവേ കൺസൾട്ടൻസി സ്ഥാപനമായ ആർഐടിഇഎസ് ലിമിറ്റഡ് അറിയിച്ചു. 10 വർഷത്തേക്ക് ഷണ്ടിംഗ് ലോക്കോമോട്ടീവുകളുടെ പ്രവർത്തനവും അറ്റകുറ്റപ്പണിയും സംബന്ധിച്ചതാണ് ഓർഡറെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇതോടെ ആർഐടിഇഎസ് ലിമിറ്റഡിന്റെ ഓഹരികൾ 1.42 ശതമാനത്തിന്റെ നേട്ടത്തിൽ 236 രൂപയിലെത്തി.

വൈവിധ്യമാർന്ന സേവനങ്ങളും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ഉള്ള ഗതാഗത കൺസൾട്ടൻസി, എഞ്ചിനീയറിംഗ് മേഖലകളിലെ മുൻനിര കമ്പനിയാണ് ആർഐടിഇഎസ് ലിമിറ്റഡ്. ആർഐടിഇഎസ് ലിമിറ്റഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡ് റെയിൽവേ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്.

X
Top