ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റിലയൻസ്, ഫിനാൻഷ്യൽ ബിസിനസിനെ വേർപ്പെടുത്തുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ധനകാര്യ സേവന ബിസിനസിനെ വിഭജിക്കുന്നു. വിഭജനവുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളുടെയും, ബന്ധപെട്ടവരുടെയും യോഗം മെയ് 2ന് ചേരും.

നിലവിൽ റിലയൻസ് സ്ട്രാറ്റജിക്ക് ഇൻവെസ്റ്റ്മെന്റ്സ് (ആർഎസ്ഐഎൽ) എന്ന പേരിലുള്ള കമ്പനി വിഭജനത്തിനു ശേഷം ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന് നാമകരണം ചെയ്യും.

കഴിഞ്ഞ വർഷമാണ് മുകേഷ് അംബാനി, ഗ്രൂപ്പിന്റെ ധനകാര്യ സേവന കമ്പനിയെ പൂർണമായും സ്വതന്ത്രമായ മറ്റൊരു സ്ഥാപനമാക്കി മാറ്റി, വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും വേർപെടുത്തുന്ന ജിയോ ഫിനാഷ്യൽ സർവീസിന്റെ ഓഹരികൾ 1 :1 എന്ന അനുപാതത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്ക് നൽകുമെന്നും വ്യക്തമാക്കിയിരുന്നു. അതായത് റിലയൻസ് ഓഹരിക്ക് ഒരു ജിയോ ഫിനാഷ്യൽ സർവീസിന്റെ ഓഹരി ലഭിക്കും.

2022 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം ഫിനാഷ്യൽ സർവീസ് ബിസിനസിൽ നിന്നുള്ള വിറ്റുവരവ് 1,387 കോടി രൂപയാണ്. പുതിയ കമ്പനിയുടെ നോൺ എക്‌സിക്യുട്ടീവ് ചെയർമാനായി കെ വി കാമത്ത്‌ ചുമതലയേൽക്കും.

ഉപഭോക്‌തൃ വ്യാപാര വായ്പ നൽകുന്ന ബിസിനസാണ് ലക്ഷ്യം. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്, റിലയൻസ് പേയ്‌മെന്റ് സൊല്യൂഷൻസ്, ജിയോ പേയ്‌മെന്റ് ബാങ്ക്, റിലയൻസ് റീട്ടെയിൽ ഫിനാൻസ് ലിമിറ്റഡ്, ജിയോ ഇൻഫർമേഷൻ അഗ്ഗ്രെഗ്രേറ്റർ സർവീസസ് ലിമിറ്റഡ്, റിലയൻസ് റീട്ടെയിൽ ഇൻഷുറൻസ് ബ്രോക്കിങ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് റിലയൻസ് ഫിനാൻഷ്യൽ ബിസിനസിന് നിക്ഷേപമുള്ളത്.

സാമ്പത്തിക മേഖലയിലെ ബിസിനസിൽ ഉൾപ്പെട്ടിരിക്കുന്ന സ്വഭാവവും, മത്സരവും മറ്റു ബിസിനസുകളിൽ നിന്ന് വ്യത്യസ്തമാണെന്നും, അതിനാൽ ബിസിനസിന്റെ വളർച്ചക്ക് വ്യത്യസ്‍തമായ തന്ത്രങ്ങളാണ് ആവശ്യമായി വരുന്നതെന്നും ആർ ഐ എൽ പ്രസ്താവനയിൽ വ്യക്തമാക്കി.

ഒരു സ്വതന്ത്ര കമ്പനിയായി മാറുന്നതോടെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിന് കഴിയുമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു.

X
Top