ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ച 6.1 ശതമാനമെന്ന് റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍. സര്‍ക്കാര്‍ ചെലവഴിക്കലാണ് പ്രധാനമായും വളര്‍ച്ച ഉറപ്പുവരുത്തുക. ഉപഭോഗവും കയറ്റുമതിയും തിരിച്ചടി നേരിടുന്ന സാഹര്യത്തിലാണിത്.

ഉപഭോഗം കുറയുന്നതോടെ മൂലധന നിക്ഷേപം (കാപക്‌സ്)ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. സ്വാകാര്യ നിക്ഷേപം കുറയുമെന്നും സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിച്ചു. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം സാമ്പത്തിക വിദഗ്ധരും സാമ്പത്തിക വളര്‍ച്ചയുടെ പ്രാഥമിക ചാലകശക്തി സര്‍ക്കാര്‍ ചെലവഴിക്കലായിരിക്കുമെന്ന് കരുതുന്നു.

സ്വകാര്യ നിക്ഷേപം കുറയുന്നതാണ് കാപക്‌സ് ഉയര്‍ത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളരുമെന്ന് പറയുന്ന സര്‍വേ,അത് കുറയാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. 3.7-6.9 ശതമാനം വരെയാണ് പ്രവചനം.

വളര്‍ച്ച, നടപ്പ് പാദത്തില്‍ 7.3 ശതമാനവും അടുത്ത രണ്ട് പാദങ്ങളില്‍ 6 ശതമാനം വീതവുമാകും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 6.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന വെല്ലുവിളികള്‍ കുറഞ്ഞ ഉപഭോഗവും കയറ്റുമതിയുമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

സേവന കയറ്റുമതി ഉയരുന്നുണ്ടെങ്കിലും ചരക്കുകളുടെ കയറ്റുമതി തിരിച്ചടി നേരിടുകയാണ്. ആഗോള ഡിമാന്റ് കുറയുന്നതാണ് കാരണം. ഉപഭോക്തൃ ചെലവഴിക്കല്‍ കുറയുമെന്നും സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ പറഞ്ഞു.

X
Top