എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്. വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.

ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഐഎഎസ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ എന്നിവർ അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ പ്രവർത്തനത്തിലെ മാതൃകാ പ്രവർത്തനത്തിനാണ് വാട്ടർ സ്ട്രീറ്റ് പ്രോജക്ടിന് അവാർഡ് ലഭിച്ചത്. വാട്ടർ സ്ട്രീറ്റ് പദ്ധതി ജനകീയമായി നടപ്പാക്കുന്നുവെന്ന് ജൂറി വിലയിരുത്തി. പദ്ധതി നടപ്പാക്കിയ കോട്ടയം മറവൻതുരുത്തിലെ പ്രവർത്തനങ്ങൾ ജൂറി എടുത്തുപറഞ്ഞു.

കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു. കയാക്കിങ് ഉൾപ്പെടെയുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ചു. ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് സ്ട്രീറ്റ് പദ്ധതിയിൽ നടക്കുന്നത്.

മറവൻതുരുത്തിന് പുറമേ കടലുണ്ടി, തൃത്താല, പട്ടിത്തറ, വലിയ പറമ്പ, പിണറായി, അഞ്ചരക്കണ്ടി, കാന്തല്ലൂർ, മാഞ്ചിറ, ചേകാടി എന്നിവിടങ്ങളിൽ ആണ് സ്ട്രീറ്റ് പദ്ധതി പുരോഗമിക്കുന്നത്.

ഓരോ പ്രദേശത്തിനും അനുസരിച്ച് വിവിധ അനുഭവവേദ്യ വിനോദ സഞ്ചാര തെരുവുകൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്താണ് സ്ട്രീറ്റ് പദ്ധതി തുടങ്ങുന്നത്.

കോവിഡാനന്തര കാലത്ത് കേരള ടൂറിസത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ആണ് അവാർഡ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളാ ടൂറിസത്തിൻ്റെ കുതിപ്പിന് സഹായകരമാകും ഈ അവാർഡെന്നും മന്ത്രി പറഞ്ഞു.

X
Top