കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

പ്രീപെയ്ഡ് വാലറ്റ് ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് മുന്‍പ് അവയ്ക്ക്‌ നിയമ സാധുത ഉണ്ടോ എന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ടാക്ക് ചാര്‍ജ് ടെക്‌നൊളജീസ് എന്ന കമ്പനി റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് പുതിയ അറിയിപ്പ് ഉണ്ടായത്.

ഈ കമ്പനി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ച പണം (പ്രീപെയ്ഡ് വാലറ്റില്‍ ഉള്ള ബാലന്‍സ്) തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു.

ഏപ്രില്‍ 17ന് ഉള്ളില്‍ പണം തിരികെ നല്‍കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനിയുടെ അഭ്യര്‍ത്ഥന പ്രകാരം മെയ് 17 വരെ പണം തിരികെ നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഈ കമ്പനി ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തിയപ്പോള്‍ നല്‍കിയ ക്യാഷ് ബാക്ക് പണം കമ്പനിക്ക് തിരിച്ചുനല്‍കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടതായി വ്യാജ പ്രചരണം നടത്തി.

അംഗീകൃത പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

മൊത്തം 32 കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ്, യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

X
Top