സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

355 കോടി രൂപയുടെ ത്രൈമാസ നഷ്ട്ടം രേഖപ്പെടുത്തി റിന്യൂ പവർ

മുംബൈ: ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിൽ 2021-22 മാർച്ച് പാദത്തിൽ കമ്പനിയുടെ നഷ്ട്ടം 355.4 കോടി രൂപയായി കുറഞ്ഞതായി റിന്യൂ പവർ അറിയിച്ചു. മുൻവർഷത്തെ ഇതേ പാദത്തിൽ സ്ഥാപനത്തിന്റെ നഷ്ട്ടം 393.9 കോടി രൂപയായിരുന്നു. അവലോകന പാദത്തിലെ മൊത്തം വരുമാനം 31.1 ശതമാനം ഉയർന്ന് 1,761.5 കോടി രൂപയായി. അതേസമയം, 2021-22 സാമ്പത്തിക വർഷത്തെ കമ്പനിയുടെ നഷ്ട്ടം മുൻവർഷത്തെ 803.3 കോടിയിൽ നിന്ന് 1,612.7 കോടി രൂപയായി ഉയർന്നു. നാസ്ഡാക്ക് സ്റ്റോക്ക് മാർക്കറ്റ് എൽ‌എൽ‌സിയിൽ ലിസ്റ്റ് ചെയ്യൽ, ഷെയർ വാറണ്ടുകൾ ഇഷ്യൂ ചെയ്യൽ, അനുബന്ധ ഷെയർ അധിഷ്‌ഠിത പേയ്‌മെന്റുകൾ ലിസ്‌റ്റ് ചെയ്യൽ, മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 1,322.4 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റ ​​നഷ്ടത്തിൽ ഉൾപ്പെടുന്നതായി കമ്പനി വിശദീകരിച്ചു.

മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിലെ മൊത്ത വരുമാനം 27 ശതമാനം ഉയർന്ന് 6,919.5 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ കമ്മീഷൻ ചെയ്ത ശേഷി 0.13 ജിഗാവാട്ട് വർദ്ധിച്ചു. 2022 മാർച്ച് 31 വരെയുള്ള കമ്പനിയുടെ പോർട്ട്‌ഫോളിയോ 10.7 GW ആണ്. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള റിന്യൂവബിൾ എനർജി ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസറുകളിൽ ഒന്നാണ് റിന്യൂ. ഇത് യൂട്ടിലിറ്റി സ്കെയിൽ, കാറ്റ്, സൗരോർജ്ജ പദ്ധതികൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ വികസിപ്പിക്കുകയും സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

X
Top