ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബോണസ് ഓഹരി പ്രഖ്യാപിക്കാന്‍ റിലയന്‍സ്

മുംബൈ: വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്(Reliance Industries) ബോണസ് ഓഹരി(Bonus Share) പ്രഖ്യാപിച്ചേക്കും.

1ഃ1 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക.

അതായത് ഒരു ഓഹരി കൈവശമുള്ളവർക്ക് അധികമായി ഒരു ഓഹരികൂടി നൽകും.
കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയന്റെ പ്രതിഫലം ഓഹരി ഉടമകൾക്കുകൂടി നൽകുന്നതിന്റെ ഭാഗമായാണ് ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്.

വ്യത്യസ്ത മേഖലകളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചതും നേട്ടമായി.

സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗം ബോണസ് ഓഹരിക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 20 ലക്ഷം കോടി രൂപക്ക് മുകളിലാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം.

വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 2.4 ശതമാനം ഉയർന്ന് 3,068 രൂപയിലെത്തി.

X
Top