യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

2,850 കോടിക്ക് മെട്രോ എജിയുടെ ഇന്ത്യ ബിസിനസ്സ് ഏറ്റെടുത്ത് റിലയൻസ്

മുംബൈ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ജർമ്മൻ സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.

റീട്ടെയിൽ മേഖലയിൽ തങ്ങളുടെ ആധിപത്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റിലയൻസ് ,850 കോടി രൂപയ്ക്കാണ് മെട്രോ എജിയെ ഏറ്റെടുക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് (ആർ ആർ വി എൽ ) മെട്രോ ക്യാഷിൽ 100 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു.

ഈ ഏറ്റെടുക്കലിലൂടെ, റിലയൻസ് റീട്ടെയിലിന്, പ്രധാന നഗരങ്ങളിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന മെട്രോ ഇന്ത്യ സ്റ്റോറുകളുടെ ഒരു ശൃംഖലയിലേക്ക് പ്രവേശനം ലഭിക്കും.

കരാർ ചില നിയന്ത്രണങ്ങൾക്കും മറ്റ് വ്യവസ്ഥകൾക്കും വിധേയമാണ്, 2023 മാർച്ചോടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. മെട്രോ എജിയുടെ ഏറ്റെടുക്കലിലൂടെ സപ്ലൈ ചെയിൻ നെറ്റ്‌വർക്കുകൾ, ടെക്‌നോളജി പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ സാധ്യത ഉപോയോഗിച്ച് ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും മികച്ച സേവനം നൽകാനുള്ള കഴിവ് കൂടുതൽ ശക്തിപ്പെടുത്തും.

2003-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച മെട്രോ ഇന്ത്യ, ക്യാഷ് ആൻഡ് കാരി ബിസിനസ് ഫോർമ അവതരിപ്പിച്ച ആദ്യത്തെ കമ്പനിയായിരുന്നു. നിലവിൽ 21 നഗരങ്ങളിലായി ഏകദേശം 3,500 ജീവനക്കാരുള്ള 31 വലിയ ഫോർമാറ്റ് സ്റ്റോറുകൾ പ്രവർത്തിക്കുന്നു.

ചെറുകിട വ്യാപാരികളുമായും സംരംഭങ്ങളുമായും സജീവമായ സഹകരണത്തിലൂടെ മികച്ച ഒരു മാതൃക കെട്ടിപ്പടുക്കുക എന്ന ഞങ്ങളുടെ പുതിയ വാണിജ്യ തന്ത്രവുമായി മെട്രോ ഇന്ത്യയുടെ ഏറ്റെടുക്കൽ ചേർന്നിരിക്കുന്നു എന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.

X
Top