ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

റിലയന്‍സ് ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വിപുലീകരിക്കുമെന്ന് റിലയൻസ് വാർഷിക റിപ്പോർട്ട്

മുംബൈ: അവസാന ഘട്ട ചെലവുകള്‍ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ബാലന്‍സ് ഷീറ്റ് ഏകീകരിച്ചുവെന്നും അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ നേടുന്നതിനും ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്കും റീട്ടെയില്‍ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു.

അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനി പരാമര്‍ശിച്ചു.

കഴിഞ്ഞ ദശകത്തില്‍, എണ്ണ, കെമിക്കല്‍ ബിസിനസുകള്‍ക്കൊപ്പം ടെലികോം, റീട്ടെയ്ല്‍, ഫിനാന്‍സ് എന്നിവ ചേര്‍ത്ത റിലയന്‍സ്, ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറി. 2035-ഓടെ പ്രവര്‍ത്തനങ്ങളില്‍ നെറ്റ്-സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യമിടുന്ന കമ്പനി ഇപ്പോള്‍ ഹരിത പാതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

2016-ല്‍ 4ജി മൊബൈല്‍ സേവനങ്ങളുടെ ആരംഭത്തോടെ ജിയോ ഇന്ത്യയെ ഡാറ്റ സമ്പന്നമായ രാജ്യമാക്കി മാറ്റി, എല്ലാ വീടുകളിലും താങ്ങാനാവുന്നതും 4ജി വേഗതയുമുള്ള ഇന്റര്‍നെറ്റ് നല്‍കുന്നുവെന്ന് അംബാനി എടുത്തുപറഞ്ഞു.

ഈ വര്‍ഷം, ജിയോ അതിന്റെ ട്രൂ 5ജി നെറ്റ്വര്‍ക്ക് രാജ്യവ്യാപകമായി വ്യാപിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലര്‍ എന്ന നിലയില്‍, അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുടെ ഉപഭോഗ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റിലയന്‍സ് റീട്ടെയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്ന് അംബാനി പറഞ്ഞു.

ദൈനംദിന ഉപഭോഗ വസ്തുക്കളുടെയും ഇലക്ട്രോണിക്‌സ് സാധനങ്ങളുടെയും ഹോം ഡെലിവറി തുടങ്ങിയിട്ടുള്ള റീട്ടെയില്‍ വിഭാഗം, ചെറുകിട പ്രാദേശിക വ്യാപാരികള്‍ക്കും പിന്തുണ നല്‍കുന്നു.

X
Top