വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ അറ്റ നഷ്ടം 66 കോടിയായി കുറഞ്ഞു

മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റ നഷ്ടം 66.11 കോടി രൂപയായി കുറഞ്ഞതായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർഇൻഫ്ര) ശനിയാഴ്ച അറിയിച്ചു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 95.15 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

അവലോകന പാദത്തിലെ മൊത്തം ഏകീകൃത വരുമാനം മുൻവർഷത്തെ 4,623കോടിയിൽ നിന്ന് 6,349 കോടി രൂപയായി ഉയർന്നു. അതേസമയം കമ്പനിയുടെ ഈ കാലയളവിലെ മൊത്തം ചെലവ്  6,714.42 കോടി രൂപയായി വർധിച്ചു. ഉയർന്ന പ്രവർത്തനക്ഷമതയുടെ പിൻബലത്തിൽ ഡൽഹി ഡിസ്‌കോമുകളിൽ നിന്നുള്ള ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) നഷ്ടം 8 ശതമാനത്തിൽ താഴെയാണെന്ന് കമ്പനി അറിയിച്ചു.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ അതിന്റെ എസ്പിവികൾ മുഖേന മുംബൈയിലെ ഒരു മെട്രോ റെയിൽ പ്രോജക്റ്റ്, ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ (BOT) അടിസ്ഥാനത്തിൽ ഒമ്പത് റോഡ് പ്രോജക്ടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഒരു പോർട്ട്ഫോളിയോ നടപ്പിലാക്കിയിട്ടുണ്ട്. 

X
Top