ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പാപ്പരായ എസ്‌കെഎസ് പവറിനെ ഏറ്റെടുക്കാൻ മത്സരിച്ച് പ്രമുഖ കമ്പനികൾ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി പവർ, എൻ‌ടി‌പി‌സി ലിമിറ്റഡ് എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ഡസനോളം ലേലക്കാർ ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള എസ്‌കെഎസ് പവർ ജനറേഷൻ വാങ്ങാൻ താൽപ്പര്യപ്പെടുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ടോറന്റ് പവർ, ജിൻഡാൽ പവർ, വേദാന്ത, ഡിബി പവർ, സർദാ എനർജി & മിനറൽസ്, ജിൻഡാൽ ഇന്ത്യ തെർമൽ തുടങ്ങിയ കമ്പനികളും ആദിത്യ ബിർള എആർസി, ഫീനിക്സ് എആർസി, പ്രൂഡന്റ് എആർസി തുടങ്ങിയ ബാഡ് ലോൺ അഗ്രഗേറ്ററുകളും പ്രതിസന്ധിയിലായ കമ്പനിയെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

എസ്‌കെഎസ് പവർ ജനറേഷൻ ഏപ്രിൽ മുതൽ കോർപ്പറേറ്റ് പാപ്പരത്വ പരിഹാര പ്രക്രിയക്ക് കീഴിലാണ്. രണ്ട് ബാങ്കുകൾക്കായി കമ്പനി നൽകാനുള്ളത് ആകെ 1,890 കോടി രൂപയാണ്. ഇതിൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,740 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 150 കോടി രൂപയുമാണ് നൽകേണ്ടത്.

ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 28 ആയിരുന്നു. മാനേജ്‌മെന്റിന് കീഴിൽ 1,000 കോടിയുടെ ആസ്തിയുള്ള കമ്പനികൾക്കാണ് ലേല പ്രക്രിയയിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. എസ്‌കെഎസ് യൂണിറ്റിന് 600 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും അതിൽ 300 മെഗാവാട്ട് ഇപ്പോൾ പ്രവർത്തന നിലയിലാണെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം രാജ്യത്തെ വൈദ്യുതി പ്രതിസന്ധി കാരണം, മുൻനിര വായ്പക്കാരനായ ബാങ്ക് ഓഫ് ബറോഡ (BoB) താൽകാലികമായി പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും എൻ‌ടി‌പി‌സിയെ ചുമതലപ്പെടുത്തിയിരുന്നു. രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുമായി പ്ലാന്റിന് വൈദ്യുതി വാങ്ങൽ കരാറുകളുണ്ട്.

X
Top