വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ടാറ്റ പ്ലേയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സ്

ടാറ്റ പ്ലേയുടെ 30 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വാള്‍ട്ട് ഡിസ്‌നിയുടെ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള സാറ്റലൈറ്റ് ടിവി, വീഡിയോ സ്ട്രീമിംഗ് സേവനമാണ് ടാറ്റ പ്ലേ.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യയിലെ ടെലിവിഷന്‍ വിതരണ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമായിരിക്കും ഈ ഏറ്റെടുക്കലിലൂടെ സംഭവിക്കുക.

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന് ടാറ്റ പ്ലേയില്‍ 50.2% ഓഹരികളും ഉണ്ട്, ബാക്കി ഓഹരികള്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെമാസെക്കിന്റെ ഉടമസ്ഥതയിലാണ്.

റിലയന്‍സും ടാറ്റ പ്ലേയും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിച്ചാല്‍, അത് ടാറ്റ ഗ്രൂപ്പും അംബാനിമാരും തമ്മിലുള്ള ആദ്യ സഹകരണമായിരിക്കും.

കൂടാതെ, ഇത് റിലയന്‍സിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ സിനിമയുടെ വ്യാപനം ടാറ്റ പ്ലേ ഉപഭോക്താക്കള്‍ക്കളിലേക്കും വിപുലീകരിക്കും.

വിപണിയില്‍ കാര്യമായ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, സാറ്റലൈറ്റ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍ ടാറ്റ പ്ലേ നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍, ജിയോസിനിമ, ആമസോണ്‍ െ്രെപം തുടങ്ങിയ മത്സര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ടാറ്റ പ്ലേ 4,499 കോടി രൂപ വരുമാനത്തില്‍ 105 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

X
Top