കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

125 മില്യൺ ഡോളർ സമാഹരിക്കാൻ റെഡ്ക്ലിഫ് ലാബ്സ്

ചെന്നൈ: 100-125 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിക്കാൻ ഒരുങ്ങി ഡയഗ്‌നോസ്റ്റിക് ഹെൽത്ത് കെയർ ശൃംഖലയായ റെഡ്ക്ലിഫ് ലാബ്‌സ്. സീരീസ് ബി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നാല് മാസം മുമ്പ് 61 മില്യൺ ഡോളർ സമാഹരിച്ച സ്റ്റാർട്ടപ്പ്, നിലവിൽ ഇന്ത്യയിലുടനീളം അതിന്റെ കാൽപ്പാടുകൾ വിപുലീകരിക്കുകയാണ്.

റെഡ്ക്ലിഫ് ലാബ്സ് 2023 മാർച്ചോടെ ഇന്ത്യയൊട്ടാകെയുള്ള അവരുടെ ലാബുകളുടെ എണ്ണം 100 ആയി ഉയർത്താൻ ലക്ഷ്യമിടുന്നു. നിലവിൽ ഇത് 38 ആണ്. പ്രതിമാസം 10 ലാബുകൾ വീതം കുട്ടിച്ചേർക്കാനാണ് കമ്പനിയുടെ പദ്ധതി. ടയർ 2, 3, 4 നഗരങ്ങളിലേക്ക് പാത്തോളജി, ഡയഗ്നോസ്റ്റിക് പരിശോധനകൾ വ്യാപിപ്പിക്കാനുള്ള റെഡ്ക്ലിഫ് ലാബിന്റെ പദ്ധതികളാണ് വിപുലീകരണത്തിന് പിന്നിൽ.

2023 ജനുവരി മുതൽ മാർച്ച് വരെ റെഡ്ക്ലിഫ് തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ മൂന്ന് സാറ്റലൈറ്റ് ലാബുകൾ തുറക്കാൻ ഉദ്ദേശിക്കുന്നു. കൂടാതെ അതിന്റെ തെക്കൻ വിപണയിലെ കാൽപ്പാടുകൾ വിപുലീകരിക്കുന്നതിനായി കമ്പനി ഏറ്റെടുക്കലുകളും ആസൂത്രണം ചെയ്യുന്നു.

X
Top