ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

റെക്കോര്‍ഡ് അറ്റാദായം രേഖപ്പെടുത്തി ഐആര്‍ഇഡിഎ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ)യുടെ 2023 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 865 കോടി രൂപയായി ഉയര്‍ന്നു.

എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം അല്ലെങ്കില്‍ നികുതിക്ക് ശേഷമുള്ള ലാഭമാണ് ഇത്. കിട്ടാകടം 1.66 ശതമാനമാക്കി കുറയ്ക്കാനും കമ്പനിയ്ക്ക് സാധിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക ലാഭം (പിഎടി) 865 കോടി രൂപ,നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 1,139 കോടി രൂപ രേഖപ്പെടുത്തിയതായി കമ്പനി പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

റിന്യൂവബിള്‍ എനര്‍ജി ഫണ്ടിംഗ് കമ്പനിയാണ് ഐആര്‍ഇഡിഎ.

2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ യഥാക്രമം 36 ശതമാനത്തിന്റെയും 37 ശതമാനത്തിന്റെയും ഗണ്യമായ വളര്‍ച്ചയാണ് ഇത്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (NPAs) 2022 സാമ്പത്തിക വര്‍ഷത്തിലെ 3.12 ശതമാനത്തില്‍ നിന്ന് 2023 ല്‍ 1.66 ശതമാനമായി കുറഞ്ഞു,

കമ്പനിയുടെ മികച്ച പ്രകടനത്തെയും തുടര്‍ വളര്‍ച്ചയെ കാണിക്കുന്നു.ഐആര്‍ഇഡിഎയുടെ ലോണ്‍ ബുക്ക് 47,076 കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം വളര്‍ച്ച. മുന്‍വര്‍ഷം 33,931 കോടി രൂപയുടേതായിരുന്നു ലോണ്‍ ബുക്ക്.

X
Top