ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ പേയ്മന്റുകള്‍ സുരക്ഷിതമാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നടപടികള്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ നിരവധി നടപടികളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൈകൊണ്ടിരിക്കുന്നത്.

കാര്‍ഡ് ടോക്കനൈസേഷന്‍
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്ത് ഉപഭോക്തൃ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ വളരെയധികം വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് ടോക്കനൈസേഷന്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയത്. കാര്‍ഡ് വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ടോക്കണുകളാക്കുന്ന പ്രക്രിയയാണ് ഇത്.

വിവരങ്ങള്‍ സൂക്ഷിക്കാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആവില്ല എന്നത് സുരക്ഷ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ടോക്കണൈസേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ടോക്കണൈസ് ചെയ്തില്ല എങ്കില്‍ ഓരോ തവണയും വിവരങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ എന്റര്‍ ചെയ്യേണ്ടിവരും.

ഡിജിറ്റല്‍ വായ്പാ നിയമങ്ങള്‍
ഈസി മണിയുടെ ലഭ്യതയില്‍ അഭിരമിച്ച് ജനങ്ങള്‍ കടക്കെണിയില്‍ വീഴുന്ന സാഹചര്യം ഒഴിവാക്കാനാണ് ആര്‍ബിഐ ഡിജിറ്റല്‍ നിയമങ്ങള്‍ കൊണ്ടുവന്നത്. എല്ലാ വായ്പാ ചാര്‍ജ്ജുകളും പരസ്യമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. എല്ലാ ഇടപാടുകളും കടം വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടും നിയന്ത്രിക്കപ്പെടുന്ന സ്ഥാപനവും തമ്മിലായിരിക്കും.

ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ സാധ്യമാകില്ല എന്നര്‍ത്ഥം. രഹസ്യ ചാര്‍ജുകളെ ഭയക്കാതെ ഡിജിറ്റല്‍ ലോണുകള്‍ വാങ്ങിക്കാന്‍ ജനങ്ങളെ ഇത് പ്രാപ്തമാക്കുന്നു. വാലറ്റ്, പ്രീപെയ്ഡ് പെയ്മന്റ് ഇന്‍സ്ട്രുമെന്റുകളില്‍ നിശ്ചിത കാല വായ്പകള്‍ തുടങ്ങുന്നതില്‍ നിന്നും പെയ്മന്റ് കമ്പനികളെ ആര്‍ബിഐ വിലക്കുകയും ചെയ്തു.

X
Top