വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

റിയല്‍മി എഐഒടി ഉത്പന്നങ്ങള്‍ വിപണിയില്‍

കൊച്ചി: പുതിയ എഐഒടി ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് റിയല്‍മി. പാഡ് എക്‌സ്, വാച്ച് 3, ഫ്‌ളാറ്റ് മോണിറ്റര്‍, ബഡ്‌സ് എയര്‍ 3 നിയൊ, ബഡ്‌സ് വയര്‍ലെസ് 2എസ് എന്നിവയാണ് റിയല്‍മി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ആദ്യത്തെ 5ജി ടാബ്ലെറ്റാണ് റിയല്‍മി പാഡ് എക്‌സ്. സ്‌നാപ്ഡ്രാഗണ്‍ 695 ആണ് ഉപയോഗിച്ചിരിക്കുന്ന പാഡില്‍ 8340 എംഎഎച്ച് ബാറ്ററി പിന്തുണയുണ്ട്.

33വോട്‌സ് ഡാര്‍ട്ട് ചാര്‍ജ് സാധ്യം. 7.1എംഎം അള്‍ട്രാസ്ലിം ബോഡി, 27.81 സെ.മി ഫുള്‍വ്യൂ ഡിസ്‌പ്ലേ, 13എംപി റിയര്‍ ക്യാമറ, 105 ഡിഗ്രി 8എംപി വൈഡ് ആങ്ക്ള്‍ ഫ്രണ്ട് ക്യാമറ എന്നിവയുള്ള റിയല്‍മി പാഡ് എക്‌സ് 4ജിബി-64ജിബി വൈഫൈക്ക് 19,999 രൂപയാണ് വില. 4ജിബി-64 ജിബി വൈഫൈ+5ജിക്ക് വില 25,999 രൂപയും 6ജിബി-128ജിബിക്ക് 27,999 രൂപയും വരുന്നു.

ഏറ്റവും വലിയ ബ്ലൂടൂത്ത് കാളിങ് സ്മാര്‍ട്ട വാച്ചാണ് റിയല്‍മി വാച്ച് 3. ഹൊറൈസണ്‍ 1.8 കെര്‍വ് ഡിസ്‌പ്ലേ, ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന 340 എംഎഎച്ച് ബാറ്ററി, 11ലേറെ ഫിറ്റ്‌നസ് അളവുകള്‍, ഹൃദയമിടിപ്പ് നിരക്ക് ഉള്‍പ്പെടെ മനസിലാക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ തുടങ്ങിയവ സ്മാര്‍ട്ട് വാച്ച് 3യുടെ പ്രത്യേകതകളാണ്. 3499 രൂപയാണ് വില.

റിയല്‍മിയുടെ ഓഡിയൊ സൂപ്പര്‍ സ്റ്റാറാണ് ബഡ്‌സ് എയര്‍ 3 നിയൊ. 10എംഎം ഡൈനാമിക് ഡ്രൈവര്‍, എഐ ഇഎന്‍സി നോയിസ് കാന്‍സലേഷന്‍, 30 മണിക്കൂര്‍ പ്ലേബാക്ക്, 88എംഎസ് സൂപ്പര്‍ ലോ ലാറ്റന്‍സി എന്നിവ പ്രത്യേകതകളാണ്. വെള്ള, നീല കളറുകളില്‍ ലഭ്യമായ ബഡ്‌സ് എയറിന്റെ വില 1699. റിയല്‍മിയുടെ ഫുള്‍ വിഷന്‍ എച്ച്ഡി ഫ്‌ളാറ്റ് മോണിറ്ററിന്റെ വില 10,999 രൂപ. ബഡ്‌സ് എയര്‍ വയര്‍ലെസ് 2എസിന്റെ വില 1299 രൂപ.

X
Top