തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ആർബിഎൽ ബാങ്കിന്റെ ഓഹരികൾ ഏറ്റെടുത്ത് സിആർഇഎഫ്

ഡൽഹി: യുഎസ് ആസ്ഥാനമായുള്ള ഫണ്ട് ഒരു ഇടപാട് വഴി ആർബിഎൽ ബാങ്കിന്റെ 50 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഏറ്റെടുത്തു. ഓഹരി ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തയെ തുടർന്ന് ബാങ്കിന്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്ന് 128.90 രൂപയിലെത്തി.

കോളേജ് റിട്ടയർമെന്റ് ഇക്വിറ്റി ഫണ്ട് (CREF) ആർബിഎൽ ബാങ്കിന്റെ 4,584,678 ഓഹരികൾ ശരാശരി 108.86 രൂപ എന്ന നിരക്കിലാണ് ഏറ്റെടുത്തതെന്ന് എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ കാണിക്കുന്നു. അതേപോലെ ബാങ്കിന്റെ ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 1.16 ശതമാനം വരുന്ന 69,34,488 ഓഹരികൾ നിലവിൽ സിആർഇഎഫിന്റെ കൈവശമുണ്ട്.

ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിആർഇഎഫ്. നിക്ഷേപം, ഇൻഷുറൻസ്, ആന്വിറ്റി ഉൽപ്പന്നങ്ങൾ തുടങ്ങിയ നിക്ഷേപ ഓപ്ഷനുകൾ സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കമ്മ്യൂണിറ്റികൾക്ക് സേവനം നൽകുന്നു.

X
Top