എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

എന്‍ഡിഎഫ് പ്രവേശനത്തിന് വിദേശ വിനിമയ എക്സ്പോഷ്വര്‍ തെളിവ് ഹാജരാക്കേണ്ടിവരും

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ ഉള്‍പ്പെടുന്ന നോണ്‍-ഡെലിവറബിള്‍ ഫോറെക്സ് ഡെറിവേറ്റീവ് (എന്‍ഡിഎഫ്)കരാറില്‍ തദ്ദേശീയരെ ഉള്‍ക്കൊള്ളിക്കാന്‍ ഐഎഫ്എസ്സി യൂണിറ്റുകളുള്ള ബാങ്കുകളെ അനുവദിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ വിദേശ വിനിമയ അപകടസാധ്യതകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ തെളിവ് ഹാജരാക്കേണ്ടിവരും. ബാങ്കര്‍മാരെ ഉദ്ദരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ രൂപയിലുള്ള നോണ്‍ ഡെലിവറബിള്‍ ഫോറക്സ് ഡെറിവേറ്റീവ് കരാറില്‍ ഏര്‍പ്പെടാന്‍ പ്രവാസികള്‍ക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളു. ‘ഒടിസിയില്‍ (ഓവര്‍-ദി-കൗണ്ടര്‍) ഹെഡ്ജിംഗില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ എന്‍ഡിഎഫിനും ബാധകമാക്കുമെന്ന് ഫെഡറല്‍ ബാങ്ക് ട്രഷറി മേധാവി വി ലക്ഷ്മണന്‍ കരുതുന്നു.

റിസര്‍വ് ബാങ്കിന്റെ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒടിസി വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ഫോറെക്സ് എക്സ്പോഷറിന്റെ തെളിവുകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ലഭ്യമായ ഒരു വിപണിക്ക് വഴിയൊരുക്കുകയും ഹെഡ്ജിംഗില്‍ കൂടുതല്‍ വഴക്കം നല്‍കുകയും ചെയ്യുക എന്നതാണ് എന്‍ഡിഎഫ് ആക്സസ് വിശാലമാക്കുന്നതിന് പിന്നിലെ ആശയം.

കൂടാതെ, എക്സ്പോഷര്‍ ആവശ്യകത കറന്‍സി ഊഹക്കച്ചവടത്തെ നിരുത്സാഹപ്പെടുത്തും.

X
Top