Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

നിക്ഷേപങ്ങള്‍ തിരിയുന്നതിനായി ആര്‍ബിഐയുടെ യുഡിജിഎഎം കേന്ദ്രീകൃത വെബ്‌സൈറ്റ്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച യുഡിജിഎഎം (ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ – ഗേറ്റ് വേ ടു ആക്‌സസ് ഇന്‍ഫര്‍മേഷന്‍) കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.ഒന്നിലധികം ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ ഒരിടത്ത് പരിശോധിക്കുക എന്നതാണ് പോര്‍ട്ടലിന്റെ ലക്ഷ്യം.

ഇത് വഴി പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനും നിക്ഷേപങ്ങള്‍ തിരിയുന്നതിന് എളുപ്പമാക്കുന്നതിനും സാധിക്കും. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയുന്നതിനായി ഒരു കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ വികസിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ അളവ് വര്‍ദ്ധിക്കുന്ന പ്രവണത കണക്കിലെടുത്താണിത്. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ പൊതുജന അവബോധ കാമ്പെയ് നുകള്‍ നടത്തുന്നുണ്ട്.

‘100 ദിവസം 100 തീര്‍പ്പാക്കല്‍’ കാമ്പയ്ന്റെ പുരോഗതിയും റെഗുലേറ്റര്‍ പിന്തുടരുന്നുണ്ട്. പദ്ധതി പ്രകാരം ബാങ്കുകള്‍ ക്ലെയിം ചെയ്യാത്ത 100 നിക്ഷേപങ്ങള്‍ കണ്ടെത്തി തീര്‍പ്പാക്കണം. 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാത്ത സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ്, കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 10 വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകള്‍ എന്നിവയെ ബാങ്കുകള്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളായി തരംതിരിക്കുന്നു.

റിസര്‍വ് ബാങ്ക് പരിപാലിക്കുന്ന ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് (ഡിഇഎ) ഫണ്ടിലേക്കാണ് ഈ തുകകള്‍ കൈമാറുന്നത്.

1.44 ട്രില്യണ്‍ രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഡിഇഎ ഫണ്ടിലേക്ക് മാറ്റിയിരുന്നു. 2019 മാര്‍ച്ച് 31 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ 21,315 കോടി രൂപയും പൊതുമേഖലാ ബാങ്കുകള്‍ 1.22 ട്രില്യണ്‍ രൂപയും കൈമാറി.

അവകാശികളില്ലാത്ത നിക്ഷേപം തീര്‍പ്പാക്കുന്നതിനുള്ള റീഫണ്ടായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡിഇഎ ഫണ്ടില്‍ നിന്ന് ബാങ്കുകള്‍ക്ക് 5,729 കോടി രൂപ ലഭിച്ചു. പണം ഡിഇഎയിലേക്ക് പോകുന്നതിനാല്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്ക് ശക്തമായി നിരീക്ഷിക്കുന്നുണ്ട്. ആശയങ്ങള്‍ കൈമാറുന്നതിനും നിക്ഷേപം തീര്‍പ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അവര്‍ പതിവായി ബാങ്കര്‍മാരുമായി മീറ്റിംഗുകള്‍ നടത്തുന്നു.

X
Top