കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ആർബിഐയുടെ വായ്പ നയം നാളെ

മുംബൈ: പണപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ ആർബിഐ ഇത്തവണ പലിശ നിരക്ക് കുറയ്ക്കില്ലെന്ന് സൂചന. പുതിയ പലിശ നിരക്ക് തീരുമാനിക്കുന്നതിനുള്ള റിസർവ് ബാങ്ക് അവലോകന യോഗം ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ഇന്നലെ മുതൽ ആരംഭിച്ചു. പുതിയ വായ്പാ നയം നാളെ പ്രഖ്യാപിക്കും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുന്ന റിപ്പോ നിരക്ക്, 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഭവന വാഹന വായ്പാ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.
2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കിൽ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു. ജൂൺ 7ന് പലിശ നിരക്കിൽ മാറ്റമില്ലെങ്കിൽ, ഇത് തുടർച്ചയായ എട്ടാം തവണയാണ് ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്താതെയുള്ള വായ്പാ നയം പ്രഖ്യാപിക്കുന്നത്. അതിനുമുമ്പ്, 2022 മെയ് മുതൽ ആർബിഐ തുടർച്ചയായി റിപ്പോ നിരക്ക് 2.50 ശതമാനം വർധിപ്പിച്ചിരുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ യോഗമാണിത്.
പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിൽ താഴെയാണെങ്കിലും ഈ നിലക്ക് സുരക്ഷിതമല്ല. കൂടാതെ രാജ്യത്തനുഭവപ്പെട്ട കനത്ത ചൂട് തരംഗം പച്ചക്കറി വിലയെ ബാധിച്ചു. സാധാരണ മൺസൂൺ ആണ് ഇത്തവണ പ്രവചിച്ചിട്ടുള്ളത് എങ്കിലും, മഴ ലഭ്യത എങ്ങനെ പുരോഗമിക്കുന്നുവെന്ന് നിരീക്ഷിക്കേണ്ടതുണ്ട്. ഇതെല്ലാം പലിശനിരക്കിനെ സ്വാധീനിക്കും. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തുന്നത് വരെ റിസർവ് ബാങ്ക് കാര്യമായ പലിശ ഇളവ് നൽകുന്നതിനുള്ള സാധ്യത വിരളമാണ്.

X
Top