ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

വിദേശ പണമിടപാടുകള്‍ക്ക് ആര്‍ബിഐ ഡിജിറ്റല്‍ രൂപ ഉപകാരപ്പെടും: ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ രൂപയ്ക്ക് ആശംസയുമായി അന്തര്‍ദ്ദേശീയ നാണയനിധി (ഐഎംഎഫ്). വിദേശ പണമിടപാടുകള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിസിഡി) വഴി നടത്താനാകുമെന്ന് ഐഎംഎഫ് പറഞ്ഞു. വന്‍ തോതിലുള്ള വിദേശ പണമയക്കല്‍ കണക്കിലെടുക്കുമ്പോള്‍ വലിയ തോതില്‍ സഹായകരമാകുന്ന നീക്കമാണിത്.

ആഭ്യന്തര പേയ്മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശ ഇടപാടുകള്‍ മന്ദഗതിയിലുള്ളതും ചെലവേറിയതും സുതാര്യതയില്ലാത്തതുമാണ്. പണമയക്കലിന്റെ ഉയര്‍ന്ന അളവ് കണക്കിലെടുക്കുമ്പോള്‍, മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകള്‍ക്കുള്ള ഒരു വഴിയായി അതുകൊണ്ടുതന്നെ സിബിസിഡി മാറും.

അതേസമയം അന്താരാഷ്ട്ര സഹകരണം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. അന്തര്‍ദ്ദേശീയതലത്തില്‍ സിബിസിഡി ഉപയുക്തത വര്‍ധിപ്പിക്കുന്ന പ്രക്രിയയ്ക്ക് ഇന്ത്യയ്ക്ക് നേതൃത്വം നല്‍കാമെന്നും ഐഎംഎഫ് പറയുന്നു. പ്രധാന സാമ്പത്തിക പങ്കാളികളുമായി ഉഭയകക്ഷി കരാറുകള്‍ സ്ഥാപിച്ചുകൊണ്ട് ഇത് സാധ്യമാക്കാം.

യൂണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസി (യുപിഐ)നേക്കാളേറെ ഗുണങ്ങള്‍ റീട്ടെയ്ല്‍ സിബിസിഡിയ്ക്കുണ്ട്. ഇന്ത്യയിലെ ഏകദേശം 80 ശതമാനം ചെറുകിട ഇടപാടുകളും യുപിഐ വഴിയാണ് നടക്കുന്നതെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

X
Top