Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികം: 90 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

മുംബൈ: റിസര്വ് ബാങ്കിന്റെ 90-ാം വാര്ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്ബിഐയുടെ പ്രവര്ത്തന ചരിത്രത്തിന്റെ പ്രതീകമായ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്പ്പിച്ചത്.

സിംഹത്തെ ആലേഖനം ചെയ്ത ആര്ബിഐയുടെ ചിഹ്നത്തോടൊപ്പം ആര്ബിഐ@90 എന്ന് നാണയത്തില്രേഖപ്പെടുത്തിയിട്ടുണ്ട്. അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിരിക്കുന്നു.

കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്, ആര്ബിഐ ഗവര്ണര്ശക്തികാന്ത ദാസ് തുടങ്ങിയവരും ചടങ്ങില്പങ്കെടുത്തു.

ഹില്ട്ടണ്യംഗ് കമ്മീഷന്റെ ശുപാര്ശ പ്രകാരം 1935ലാണ് ആര്ബിഐ സ്ഥാപിതമായത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കായി പ്രവര്ത്തിക്കുന്നു. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1034 പ്രകാരമാണ് പ്രവര്ത്തനം.

1937ല്കൊല്ക്കത്തയില്നിന്ന് മുംബൈയിലേയ്ക്ക് ബാങ്കിന്റെ പ്രവര്ത്തന കേന്ദ്രം മാറ്റി.

കാലാകാലങ്ങളിലെ വായ്പാ പണനയം നിശ്ചയിക്കല്, ധനകാര്യമേഖലയുടെ മേല്നോട്ടം, വിദേശ വിനിമയ മാനേജുമെന്റ്, കറന്സി വിതരണം തുടങ്ങിയവയാണ് പ്രധാന ചുമതലകള്.

X
Top