ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വൻകിട പദ്ധതികൾക്കുള്ള വായ്പകൾക്ക് നിബന്ധന ശക്തമാക്കുന്നു

കൊച്ചി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിന് കടുത്ത നിബന്ധനകൾ ‌ഏർപ്പെടുത്താനുള്ള നീക്കം രാജ്യത്തെ ബാങ്കിംഗ് രംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ അനുവദിക്കുന്ന വായ്പയിൽ അഞ്ച് ശതമാനം തുക ബാങ്കുകൾ പ്രത്യേകമായി നീക്കിവെക്കണമെന്ന്(പ്രൊവിഷനിംഗ്) റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് നയത്തിൽ വ്യക്തമാക്കുന്നു.

വായ്പയെടുക്കുന്ന കമ്പനികളുടെ ധന സ്ഥിരത കണക്കിലെടുത്ത് മാത്രമേ ഈ തുക പിൻവലിക്കാൻ അനുവദിക്കാൻ കഴിയൂ. കമ്പനികൾ ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു.

പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ 2.5 ശതമാനം തുക കൂടി മടക്കി നൽകും. ബാങ്കുകളുടെ വായ്പ തിരിച്ചടക്കാൻ കഴിയും വിധം പദ്ധതിയിൽ വരുമാനം ലഭിക്കുന്നതോടെ മൊത്തം മാറ്റിവെക്കുന്ന തുക ഒരു ശതമാനമായി കുറയുമെന്നും നയത്തിൽ പറയുന്നു.

നിലവിൽ വലിയ പദ്ധതികൾക്ക് നൽകുന്ന ബാങ്ക് വായ്പകളിൽ 0.4 ശതമാനം തുകയാണ് ഇത്തരത്തിൽ പ്രൊവിഷനിംഗിനായി മാറ്റിവെക്കുന്നത്.

X
Top