
മുംബൈ: ബാങ്കുകളിലെ വൻകിട സ്ഥിരനിക്ഷേപ (ബൾക്ക് ഫിക്സഡ് ഡെപ്പോസിറ്റി) പരിധി ഉയർത്തി റിസർവ് ബാങ്ക്. രണ്ടു കോടി രൂപയിൽനിന്നു മൂന്നു കോടിയായാണ് ഉയർത്തിയത്.
ആർബിഐയുടെ പുതിയ പ്രഖ്യാപനമനുസരിച്ച് മൂന്നു കോടിയോ അതിൽ കൂടുതലോ വരുന്ന തുകയാണ് ഇനി ബൾക്ക് ഡെപ്പോസിറ്റായി കണക്കാക്കുക. ഇതിൽ താഴെ വരുന്ന തുകകൾ ചില്ലറ നിക്ഷേപമായാണു പരിഗണിക്കുക.
ഈ നിക്ഷേപത്തിനു പലിശനിരക്ക് കുറവായിരിക്കും. ചില്ലറ നിക്ഷേപത്തെ അപേക്ഷിച്ചു ബൾക്ക് ഡെപ്പോസിറ്റിനു പലിശ കൂടുതലുണ്ട്.