സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

മുനിസിപ്പൽ കോർപറേഷനുകൾ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് ആർബിഐ

വെള്ളം, ശുചീകരണം പോലുള്ള അവശ്യ സേവനങ്ങൾക്ക് മുനിസിപ്പൽ കോർപറേഷനുകൾ ഇപ്പോൾ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനാണ് ഈ നിർദ്ദേശം.

വരുമാനം വർധിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്നും റിസർവ് ബാങ്ക് റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. മുനിസിപ്പൽ കോർപറേഷനുകളുടെ തനത് വരുമാനം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് റിസർവ് ബാങ്ക് പഠനം നടത്തിയത്.

2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ രാജ്യത്തെ 232 മുനിസിപ്പൽ കോർപറേഷനുകളിലെ ബജറ്റ് വകയിരുത്തലുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജലവിതരണം, ശുചീകരണം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് യൂസർ ചാർജ് വർധിപ്പിച്ചാൽ കോർപറേഷനുകളുടെ വരുമാനം വർധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇതിലൂടെ കോർപറേഷനുകളുടെ സാമ്പത്തിക ആരോഗ്യം ശക്തിപ്പെടുത്താനാവും. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും നഗരമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.

ട്രേഡ് ലൈസൻസ് ഫീസ്, കെട്ടിട നിർമ്മാണ അനുമതി, മാർക്കറ്റ് ഫീസ്, കശാപ്പുശാലകളിലെ ഫീസ്, പാർക്കിംഗ് ഫീസ്, ജനന മരണ രജിസ്ട്രേഷൻ തുടങ്ങിയ എല്ലാ നികുതിയേതര വരുമാനവും വർധിപ്പിക്കാനാണ് നിർദ്ദേശം.

കെട്ടിട നികുതി പോലുള്ള വരുമാന വർധനവിന് ജിഐഎസ് മാപ്പിങും ഡിജിറ്റൽ പേമെൻ്റ് സംവിധാനവും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. വെള്ളം, ഡ്രെയ്നേജ് ടാക്സുകൾ, ഫീസ്, യൂസർ ചാർജ് എന്നിവ ഈടാക്കാനും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top