
ന്യൂഡല്‍ഹി: പലിശയോട് കൂടിയ ഫോറിന്‍ കറന്‍സി അക്കൗണ്ടുകള്‍ (എഫ്‌സിഎ) തുറക്കാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ) അനുമതി. അന്തര്‍ദ്ദേശീയ സാമ്പത്തിക സേവന കേന്ദ്രം (ഐഎഫ്എസ്സി) പ്രവര്‍ത്തനം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എഫ്‌സിഎയിലെ നിഷ്‌ക്രിയ ഫണ്ടുകള്‍ തിരിച്ചെടുക്കുന്നതിനുള്ള നിബന്ധനകള്‍ നീക്കാനും കേന്ദ്രബാങ്ക് തയ്യാറായി.
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌ക്കീം (എല്‍ആര്‍എസ്) വഴി ഐഎഫ്‌സികളിലേയ്ക്ക് പണമയക്കാന്‍ പ്രവാസികളെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 2021 ഫെബ്രുവരിയിലാണ് നടപ്പാക്കിയത്. മാത്രമല്ല ഐഎഫ്എസ്സി സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്താനും പലിശയില്ലാത്ത എഫ്‌സിഎ തുടങ്ങാനും മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.
15 ദിവസം വരെ നിഷ്‌ക്രിയമായി കിടക്കുന്ന ഫണ്ടുകള്‍ ഉടനടി ആഭ്യന്തര അക്കൗണ്ടിലേയ്ക്ക് മാറ്റണമെന്നും കേന്ദ്രബാങ്ക് ഉത്തരവിട്ടു. ബുധനാഴ്ച പുറത്തിറക്കിയ ആര്‍ബിഐ സര്‍ക്കുലര്‍ ഈ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നു. നീക്കം ആദ്യ ഐഎഫ്എസ്സിയായ ഗിഫ്റ്റ് സിറ്റിയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും, നിയമ വിദഗ്ധര്‍ പറയുന്നു.