ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

റിപ്പോ നിരക്കില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാം തവണയും 6.5 ശതമാനത്തില്‍ നിലനിര്‍ത്തി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് നിര്‍ണയ പാനല്‍ തയ്യാറായി. ധനനയ യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചതാണിത്. ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പോളിസി നിരക്കാണ് റിപ്പോ.

ഇത് അവസാനമായി ഫെബ്രുവരിയിലാണ് ഉയര്‍ത്തിയത്. 25 ബേസിസ് പോയിന്റായിരുന്നു (ബിപിഎസ് )വര്‍ദ്ധന. ഏപ്രില്‍,ജൂണ്‍ മാസങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായില്ല.

റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്തുമെന്ന് 15 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത സ്വകാര്യ പോള്‍ പ്രവചിച്ചിരുന്നു. റോയിട്ടേഴ്‌സ് നടത്തിയ പോളും സമാന നിരീക്ഷണമാണ് നടത്തിയത്. അതേസമയം 2022 മെയ് മാസം മുതല്‍ ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്കുയര്‍ത്താന്‍ ആര്‍ബിഐ തയ്യാറായിട്ടുണ്ട്.

മെയ് മാസത്തില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനത്തിലേയ്ക്ക് വീണ ശേഷം പണപ്പെരുപ്പം, ജൂണില്‍ 4.81 ശതമാനമായിരുന്നു. ജൂലൈയിലിത് 6-6.5 ശതമാനത്തിലേയ്ക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ക്രമരഹിതമായ മണ്‍സൂണും വിളനാശവും കാരണം ഭക്ഷ്യവില ഉയരുകയാണ്. ഇതാണ് റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നത്.

X
Top