പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ആര്‍ബിഐ നിരക്ക് വര്‍ദ്ധനവിന് തുനിയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി:ഉപഭോക്തൃ വില സൂചിക (സിപിഐ) നയിക്കുന്ന പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി ഉയര്‍ന്നെങ്കിലും നിരക്ക് വര്‍ധനവിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുനിയില്ല, സാമ്പത്തിക വിദഗദ്ധര്‍ പറയുന്നു. നിരക്ക് വര്‍ദ്ധന ചര്‍ച്ച ചെയ്യാനായി ഓഗസ്റ്റിലാണ് കേന്ദ്രബാങ്ക് ധനവിനിയോഗ സമിതി ഇനി യോഗം ചേരുക. നാല് മാസത്തെ ഇടിവിന് ശേഷം ഇന്ത്യന്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗം.

4.81 ശതമാനമായാണ് ചില്ലറ പണപ്പെരുപ്പം ജൂണില്‍ ഉയര്‍ന്നത്. മെയ് മാസത്തില്‍ 4.31 ശതമാനമായിരുന്നു പണപ്പെരുപ്പം. പച്ചക്കറി വിലയിലുണ്ടായ വര്‍ധനവാണ് വര്‍ദ്ധനവിന് കാരണം.

അതേസമയം വിലകയറ്റം നിരക്ക് വര്‍ധനവിന് കളമൊരുക്കില്ലെന്ന അഭിപ്രായമാണ് സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്.’റിസര്‍വ് ബാങ്ക് തല്‍ക്കാലം നിരക്ക് 6.5 ശതമാനത്തില്‍ കര്‍ശനമായി നിലനിര്‍ത്തും. വരും മാസങ്ങളില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ദ്ധിച്ചാല്‍ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകള്‍ മുന്നോട്ട് വയ്ക്കും,’ എച്ച്ഡിഎഫ്‌സി ബാങ്ക് സാമ്പത്തിക വിദഗ്ധ സാക്ഷി ഗുപ്ത പറഞ്ഞു.

ഐഡിഎഫ്‌സിയിലെ സാമ്പത്തിക വിദഗ്ധന്‍ ഗൗര സെന്‍ ഗുപ്തയുടെ അഭിപ്രായത്തില്‍ കുറഞ്ഞത് 2023 ഡിസംബര്‍ വരെയെങ്കിലും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ദ്ധിപ്പിക്കില്ല. ഭക്ഷ്യവിലയിലെ ക്ഷണികമായ കുതിച്ചുചാട്ടംവിതരണ-സൈഡ് നടപടികളിലൂടെ കൈകാര്യം ചെയ്യാനാകും കേന്ദ്രബാങ്ക് ശ്രമിക്കുക. പച്ചക്കറി വിലയിലെ വര്‍ദ്ധനവ് 2023 ജൂലൈയില്‍ സിപിഐ പണപ്പെരുപ്പം 5.3-5.5 ശതമാനമായി ഉയര്‍ത്തുമെന്ന് അതേസമയം ഐസിആര്‍എയിലെ ചീഫ് ഇക്കണോമിസ്റ്റ്, റിസര്‍ച്ച് ആന്‍ഡ് ഔട്ട്‌റീച്ച് മേധാവി അദിതി നായര്‍ പ്രവചിച്ചു.

കഴിഞ്ഞ രണ്ട് ധനവിനിയോഗ യോഗത്തിലും നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ മുതിര്‍ന്നിരുന്നില്ല. അതേസമയം കഴിഞ്ഞവര്‍ഷം മെയ് തൊട്ട് ഇതിനോടകം 250 ബേസിസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായി. നിലവില്‍ 6.50 ശതമാനത്തിലാണ് റിപ്പോ നിരക്കുള്ളത്.

കഴിഞ്ഞ നാല് മാസമായി സിപിഐ പണപ്പെരുപ്പം ആര്‍ബിഐ സഹിഷ്ണുത പരിധിയായ 2-6 ശതമാനത്തിനുള്ളിലാണ്. അതേസമയം ഇടത്തരം ലക്ഷ്യമായ 4 ശതമാനത്തിലും കൂടുതലാണ് 45 മാസമായി പണപ്പെരുപ്പം.

X
Top