ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്; റിപ്പോ 6.5 ശതമാനംതന്നെ

മുംബൈ: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.

നഗരങ്ങളിലെ ഉപഭോഗ ശേഷി വർധിച്ചത് ആഭ്യന്തര വളർച്ചക്ക് സ്ഥിരത നൽകുന്നുണ്ടെങ്കിലും പണപ്പെരുപ്പം പരിഗണിച്ച് പണനയത്തിൽ മാറ്റംവരുത്തേണ്ടെന്നാണ് യോഗത്തിൽ ധാരണയായത്.

സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനാണ് സമതി ഊന്നൽ നൽകിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

തുടർച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്കുകളിൽ മാറ്റംവരുത്തുന്നതിൽ നിന്ന് ആർബിഐ വിട്ടുനിൽക്കുന്നത്. പണവായ്പാനയ യോഗത്തിൽ ആറിൽ നാല് പേരും അനുകൂലിച്ച് വോട്ട് ചെയ്തു.

ഭക്ഷ്യ ഉത്പന്ന വിലകൾ കുതിക്കുന്നത് ആർബിഐ കരുതലോടെയാണ് കാണുന്നത്. പണപ്പെരുപ്പം ക്ഷമതാ പരിധിയായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിലാണെങ്കിലും നാല് ശതമാനത്തിൽ താഴെ നിലനിർത്താനാണ് റിസർവ് ബാങ്കിന്റെ ശ്രമം.

ഉൾക്കൊള്ളാവുന്നത്(അക്കമൊഡേറ്റീവ്) നയത്തിൽ നിന്നുള്ള പിന്മാറ്റം തുടരും. ആഗോളതലത്തിൽ പ്രതികൂല സാഹചര്യത്തെ കരുതലോടെയാണ് ആർബിഐ കാണുന്നത്.

  • നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 ശതമാനത്തിൽ നിലനിർത്തി.
  • പണപ്പെരുപ്പ അനുമാനവും 4.5 ശതമാനത്തിൽ നിലനിർത്തി. ഭക്ഷ്യ വിലക്കയറ്റവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അസംസ്കൃത എണ്ണവില ഉയർത്തിയേക്കാം.
  • ആർബിഐ തീരുമാനം പുറത്തുവന്നതോടെ സെൻസെക്സ് 500 പോയന്റ് താഴ്ന്നു.
X
Top