കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴ ചുമത്തി ആർബിഐ

മുംബൈ: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി ഐസിഐസിഐ ബാങ്ക് നൽകേണ്ടത്.

ആർബിഐ ഇതുവരെ ചുമത്തിയതിൽവെച്ച് റെക്കോർഡ് പിഴയാണ് ഇത്. ഇതിനു മുൻപ് എച്ച്‌ഡിഎഫ്‌സി ബാങ്കിനാണ് ആർബിഐ ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്. 10 കോടി രൂപയാണ് വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന് നൽകേണ്ടി വന്നത്.

മാത്രമല്ല, നടപ്പ് സാമ്പത്തിക വർഷത്തിൽ സ്വകാര്യ ബാങ്കുകളിൽ നിന്ന് ഈടാക്കിയ മൊത്തം പിഴയായ 12.17 കോടി രൂപയെക്കാൾ കൂടുതലുമാണ് ഇത്.

ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി 2020ലെയും 2021ലെയും ഇടപാടുകൾ ആർബിഐ പരിശോധിച്ചു. ഇതിൽ ആർബിഐയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച്, വായ്പ നൽകുന്ന രണ്ട് ഡയറക്ടർമാർ ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്ന കമ്പനികൾക്ക് ബാങ്ക് വായ്പ നൽകിയതായി ആർബിഐ കണ്ടെത്തി.

കൂടാതെ, തട്ടിപ്പുകൾ യഥാസമയം ആർബിഐയെ അറിയിക്കുന്നതിൽ ഐസിഐസിഐ ബാങ്ക് പരാജയപ്പെട്ടു.

ഈ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആർബിഐ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് ബാങ്കിന്റെ മറുപടി പരിഗണിച്ച ശേഷം കുറ്റം തെളിയിക്കപ്പെട്ടതായി ആർബിഐ നിഗമനത്തിലെത്തി.

തുടർന്ന് പണപ്പിഴ ചുമത്തി. വ്യക്തിഗത ഹയറിങ്ങിന് ശേഷമാണ് പിഴ ചുമത്തിയത്. പണപ്പിഴ ചുമത്തേണ്ട ആവശ്യകത ഉണ്ടെന്ന് ആർബിഐ പ്രസ്താവനയിൽ എടുത്തു പറഞ്ഞു.

കൊട്ടക് മഹീന്ദ്ര ബാങ്കിനും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 4 കോടി രൂപയാണ് വായ്പ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്ക് നൽകേണ്ട പിഴ.

X
Top