റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങി

ആര്‍ബിഐ ഡാറ്റ സെന്ററിനും സൈബര്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവര്‍ണര്‍ ശക്തികാന്ത ദാസ് തറക്കല്ലിട്ടു

ഭുവനേശ്വര്‍: ഗ്രീന്‍ഫീല്‍ഡ് ഡാറ്റ സെന്ററിനും എന്റര്‍പ്രൈസ് കമ്പ്യൂട്ടിംഗ് ആന്റ് സൈബര്‍ സെക്യൂരിറ്റി ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് തറക്കല്ലിട്ടു.

ആര്‍ബിഐ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞ ഗവര്‍ണര്‍, പകര്‍ച്ച വ്യാധിയില്‍ നിന്നുള്ള വീണ്ടെടുപ്പിന് സാങ്കേതിക വിദ്യ സഹായിച്ചെന്നും അറിയിച്ചു.

സെന്‍ട്രല്‍ ബാങ്കിംഗ്, ടെക്‌നോളജി, സൈബര്‍ സുരക്ഷ എന്നിവയെ കൂടാതെ മറ്റ് മേഖലകളിലും കമ്പ്യൂട്ടര്‍ അടിസ്ഥാന സൗകര്യ സാധ്യത ഉപയോഗപ്പെടുത്തണം.

18.55 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡാറ്റ സെന്റര്‍, കേന്ദ്രബാങ്കിന്റെയും സാമ്പത്തിക മേഖലയുടേയും സാങ്കേതിക ആവശ്യകതകള്‍ നിറവേറ്റും.

പ്രദീപ് കുമാര്‍ ജെന, ഒഡീഷ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി, ഒഡീഷ സര്‍ക്കാരിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ബാങ്കര്‍മാര്‍, ആര്‍ബിഐ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

X
Top