ജമ്മുകശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്രസർക്കാർഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ച് കച്ചവടം നടത്തിയാൽ കടുത്ത നടപടിഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഷുറൻസ് വിപണിയായി ഇന്ത്യ മാറുംഭക്ഷ്യ എണ്ണ വില കുറയ്ക്കാൻ കേന്ദ്രം; ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ചുഇന്ത്യയിൽ സൗദി സർക്കാറിന്റെ വൻ നിക്ഷേപത്തിന് കളമൊരുങ്ങുന്നു

സിബിഡിസി: ഉപഭോക്താക്കളുടെ എണ്ണം ജൂലൈയോടെ അരദശലക്ഷമാക്കുക ലക്ഷ്യം-ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടര്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) ഉപഭോക്താക്കളുടെ എണ്ണം ഈ വര്‍ഷം ജൂലൈയോടെ അര ദശലക്ഷമാക്കുകയാണ് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ലക്ഷ്യം, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കുമാര്‍ ചൗധരി പറയുന്നു. ദേശീയ തലത്തില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തിടുക്കം കാണിക്കുന്നില്ലെന്നും പ്രക്രിയ ക്രമേണ പൂര്‍ത്തീകരിക്കുമെന്നും ചൗധരി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാകുന്ന സിബിസിഡിയ്ക്ക് നിലവില്‍ 90,000 ഉപഭോക്താക്കളാണുള്ളത്.

‘നിലവില്‍ ഒന്നിലധികം ടെക് ആര്‍ക്കിടെക്ചര്‍, ഒന്നിലധികം ഡിസൈന്‍ സവിശേഷതകള്‍, ഓഫ്ലൈന്‍ പ്രോഗ്രാം എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാണ്. സൈബര്‍ സുരക്ഷ, ടെക് ആര്‍ക്കിടെക്ചര്‍ തുടങ്ങിയ കാര്യങ്ങളില്‍ ആത്മവിശ്വാസമുണ്ടായല്‍ മാത്രമേ സിബിഡിസി ജനസംഖ്യാ തലത്തില്‍ വ്യാപിപ്പിക്കൂ, ”ചൗധരി വിശദീകരിച്ചു.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) ഓഫ്‌ലൈന്‍ ഉപയുക്തത പരിശോധിക്കുകയാണെന്ന് ചൗധരി നേരത്തെ അറിയിച്ചിരുന്നു. അജ്ഞാതത്വം ഉള്‍പ്പെടെയുള്ള ഫിസിക്കല്‍ കറന്‍സിയുടെ എല്ലാ സവിശേഷതകളും ഇതിന് ആവശ്യമാണ്. ഡിജിറ്റല്‍ പണം എന്ന ആശയം സിബിസിഡി യാഥാര്‍ത്ഥ്യമാക്കും. ക്രിപ്‌റ്റോകള്‍ക്ക് ബദലാകാന്‍ സിബിസിഡിയ്ക്കാകും, ചൗദരി കൂട്ടിച്ചേര്‍ത്തു.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന റീട്ടെയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി)യ്ക്ക് നിലവില്‍ 50,000 ഉപയോക്താക്കളാണുള്ളത്. 5,000 വ്യാപാരികള്‍ പേയ്മന്റ് സ്വീകരിക്കുന്നു.നിലവില്‍ എട്ട് ബാങ്കുകളിലൂടെ 50,000 ഉപഭോക്താക്കളും 5000 വ്യാപാരികളുമാണ് പരീക്ഷണത്തില്‍ ഭാഗഭാക്കാകുന്നത്.

അഞ്ച് വായ്പാ ദാതാക്കള്‍ കൂടി പ്രക്രിയയില്‍ ഭാഗമാകും.ഡിസംബര്‍ ഒന്നിന് ആരംഭിച്ച പൈലറ്റ് പ്രോജക്ടില്‍ ഇതിനോടകം 7.70 ലക്ഷം ഇടപാടുകള്‍ നടന്നു. ഇപ്പോള്‍ അഞ്ച് നഗരങ്ങളില്‍ സിബിഡിസി നടപ്പിലാക്കി വരികയാണ്.

ഒമ്പത് നഗരങ്ങളെ കൂടി ക്രമേണ ഉള്‍പ്പെടുത്തും.സിബിഡിസി അവതരിപ്പിക്കാന്‍ ഇന്ത്യയുള്‍പ്പടെ നൂറോളം രാജ്യങ്ങളാണ് ശ്രമിക്കുന്നത്. റീട്ടെയില്‍ സിബിഡിസിക്ക് മുമ്പ്, മൊത്തവ്യാപാര സിബിഡിസി പൈലറ്റ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.

X
Top