കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കേന്ദ്രം ലക്ഷ്യം വെച്ചതിലും ഇരട്ടി ലാഭവിഹിതം നൽകി ഞെട്ടിച്ച് ആർബിഐ

മുംബൈ: സർക്കാരിന് അപ്രതീക്ഷിത സമ്മാനവുമായി ആ‍ർബിഐ. ബജറ്റിൽ ലക്ഷ്യം വച്ചിരുന്നതിലും ഇരട്ടിയാണ് ഇത്തവണ ആർബിഐയുടെ ലാഭവിഹിതം. വിദേശ നിക്ഷേപങ്ങളിൽ നിന്ന് മികച്ച പലിശ ലഭിച്ചതാണ് ആർബിഐയുടെ വിഹിതം ഉയരാൻ കാരണം.

2024 സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം നൽകുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ ജിഡിപിയുടെ 0.2-0.3 ശതമാനം വരെയാണ് ആർബിഐ ലാഭവിഹിതമായി കൈമാറിയിരിക്കുന്നത്. ബജറ്റ് ലക്ഷ്യത്തിലും ഉയർന്ന ലാഭവിഹിതം നൽകിയ ആർബിഐ നടപടി സ്വാഗതാർഹമാണെന്ന് ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ പറഞ്ഞു.

വിദേശ സെക്യൂരിറ്റികളിലെയും സെക്യൂരിറ്റികളിലെയും പലിശ വരുമാനമാണ് ആർബിഐയ്ക്ക് വലിയ ലാഭവിഹിം നൽകിയത്. 2024 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ വിദേശ കറൻസി ആസ്തികൾ 13.8 ശതമാനം വർധിച്ചതായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് ഗൗര സെൻഗുപ്ത ചൂണ്ടിക്കാട്ടുന്നു.

ബോണ്ട് വിപണിയിൽ മാറ്റം
പുതിയ ഗവൺമെൻ്റ് രൂപീകരിച്ചതിന് ശേഷം ഈ സാമ്പത്തിക വർഷം അധിക ഫണ്ട് വിനിയോഗം ഉണ്ടാകില്ല എന്നാണ് സൂചനകൾ. ഇത് ധനക്കമ്മി കുറയാൻ സഹായകരമാകും. ധനക്കമ്മി കുറയാനുള്ള സാധ്യതകൾ ബോണ്ട് വിപണിയെ പോസിറ്റീവായി ബാധിച്ചിട്ടുണ്ട്.

10 വർഷത്തെ സർക്കാർ ബോണ്ടിൻ്റെ ആദായം നേരത്തെ നാല് ബേസിസ് പോയിൻ്റ് താഴ്ന്ന് 6.99 ശതമാനം ആയി ആണ് ക്ലോസ് ചെയ്തത്. ധനക്കമ്മി കുറയുന്നത് സ‍ർക്കാർ ബോണ്ടുകളിൽ നിന്നുള്ള ആദായം ഉയർത്തിയേക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം, പൊതുമേഖലാ ബാങ്കുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള ലാഭവിഹിതം ഉൾപ്പെടെ 87,416 കോടി രൂപയായിരുന്നു സർക്കാരിന് ലഭിച്ച ലാഭവിഹിതം.

2025 സാമ്പത്തിക വർഷം 14 ലക്ഷം കോടി രൂപയിലധികം കടമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

X
Top