ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

വായ്പ വിതരണം എളുപ്പമാക്കുന്നതിന് ആര്‍ബിഐ പ്ലാറ്റ്‌ഫോം

ന്യൂഡല്‍ഹി: വായ്പ വിതരണം എളുപ്പമാക്കുന്നതിന് റിസര്‍വ് ബാങ്കും (ആര്‍ബിഐ) റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബും (ആര്‍ബിഐഎച്ച്) പൈലറ്റ് ടെക് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നു. ക്രെഡിറ്റ് വിതരണ പൊതു സാങ്കേതിക പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന കാര്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് അറിയിച്ചത്.  ദ്വൈമാസ ധനനയ സമിതി യോഗത്തിന്റെ ഫലം പങ്കിടുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) മാതൃകയിലായിരിക്കും പ്ലാറ്റ്‌ഫോം വികസിപ്പിക്കുക. പണപ്പെരുപ്പ അനുമാനം 300 ബേസിസ് പോയിന്റുയര്‍ത്തി 5.4 ശതമാനമാക്കിയ ആര്‍ബിഐ ധനനയ കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്താനും കമ്മിറ്റി തയ്യാറായി. അധിക പണലഭ്യത കുറയ്ക്കുന്നതിന് ഇന്‍ക്രിമെന്റല്‍ സിആര്‍ആര്‍ സൃഷ്ടിക്കാന്‍ ആര്‍ബിഐ ബാങ്കുകളോടാവശ്യപ്പെട്ടിട്ടുണ്ട്.

X
Top