
ന്യൂഡല്‍ഹി: നാല് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളുടെ (എന്‍ബിഎഫ്‌സി) രജിസ്‌ട്രേഷന്‍ റദ്ദാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവിറക്കി. എംസിഐ ലീസിംഗ് െ്രെപവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കണ്‍വ ശ്രീ ക്രെഡിറ്റ് െ്രെപവറ്റ് ലിമിറ്റഡ്, വില്യംസണ്‍ മഗോര്‍ ആന്‍ഡ് കോ ലിമിറ്റഡ്, ഗാലക്‌സി ക്യാപിറ്റല്‍ ഫിനാന്‍സ് ലിമിറ്റഡ്, എസ്ആര്‍എസ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുടെ എന്‍ബിഎഫ്‌സി രജിസ്‌ട്രേഷനാണ് ആര്‍ബിഐ റദ്ദാക്കിയത്. 1934ലെ ആര്‍ബിഐ ആക്ടിലെ സെക്ഷന്‍ 45കലെ ക്ലോസ് (എ)ല്‍ നിര്‍വചിച്ചിരിക്കുന്നത് പോലെ, മുകളില്‍ പറഞ്ഞ കമ്പനികള്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാട് നടത്താന്‍ പാടില്ല, കേന്ദ്രബാങ്ക് ഉത്തരവില്‍ പറഞ്ഞു.
എന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന് റെഗുലേറ്റര്‍ കാരണം വ്യക്തമാക്കിയിട്ടുള്ള. പെട്ടെന്നുള്ള പണത്തിനായി തല്‍ക്ഷണ ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച ആളുകള്‍ നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വായ്പാ ദാതാക്കള്‍ പീഡിപ്പിക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു.
ഈ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ നേരിട്ട അഞ്ച് എന്‍ബിഎഫ്‌സികളുടെ രജിസ്‌ട്രേഷന്‍ മെയ് മാസത്തില്‍ ആര്‍ബിഐ റദ്ദാക്കിയിരുന്നു. മാത്രമല്ല, മൂന്ന് എന്‍ബിഎഫ്‌സികള്‍ – പികെസി ക്രെഡിറ്റ് െ്രെപവറ്റ് ലിമിറ്റഡ്, ഗജാനന്ദ് ലെഫിന്‍ െ്രെപവറ്റ് ലിമിറ്റഡ്, ഹരിത മാലിനി െ്രെപവറ്റ് ലിമിറ്റഡ് – എന്നിവ തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ബിഐക്ക് മുന്‍പില്‍ സറണ്ടര്‍ ചെയ്തു.
കാരണം വ്യക്തമാക്കാതെയാണ് അവര്‍ രജിസ്‌ട്രേഷന്‍ സറണ്ടര്‍ ചെയ്തത്. ബാങ്കുകളുടെ ലോണ്‍ റിക്കവറി ഏജന്റുമാര്‍ ഉപഭോക്താവിനെ ഉപദ്രവിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ജൂണ്‍ 17ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.റിക്കവറി ഏജന്റുമാര്‍ ഒറ്റപ്പെട്ട സമയങ്ങളില്‍, അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും ഉപഭോക്താക്കളെ ബന്ധപ്പെട്ടതായി സെന്‍ട്രല്‍ ബാങ്കിന് പരാതി ലഭിച്ചിട്ടുണ്ട്, ദാസ് പറഞ്ഞു. റിക്കവറി ഏജന്റുമാര്‍ മോശം ഭാഷ ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ‘അസ്വീകാര്യവും’ സാമ്പത്തിക സ്ഥാപനങ്ങളുടെ മാന്യത ചോര്‍ത്തുന്നതുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.