
ന്യൂഡല്‍ഹി:ചരക്ക് സേവന നികുതി നെറ്റ് വര്‍ക്കിനെ (ജിഎസ്ടിഎന്‍) അക്കൗണ്ട് അഗ്രഗേറ്റര്‍ ചട്ടക്കൂടിന് കീഴില്‍ ഒരു സാമ്പത്തിക വിവര ദാതാവായി ഉള്‍പ്പെടുത്തിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ജിഎസ്ടിആര്‍ 1, ജിഎസ്ടിആര്‍ 3 ബി എന്നിവയില്‍ ഫയല്‍ ചെയ്ത ജിഎസ്ടി റിട്ടേണുകള്‍ സാമ്പത്തിക വിവരങ്ങളായിരിക്കും.
2016 ലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, അഗ്രഗേറ്റര്‍ ഫ്രെയിംവര്‍ക്കിന്റെ രജിസ്ട്രേഷനുള്ള ചട്ടക്കൂട് പുറത്തിറക്കിയത്. ചുരുക്കത്തില്‍, ഒരു അക്കൗണ്ട് അഗ്രഗേറ്റര്‍ വ്യക്തികളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഡാറ്റ പങ്കിടല്‍ സാധ്യമാക്കുന്നു.
വായ്പ നല്‍കുന്നവര്‍ക്ക് ഇനി മുതല്‍ ജിഎസ്ടി വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിയും. ഏകദേശം ഒരു ബില്യണ്‍ അക്കൗണ്ടുകള്‍, 17 ബാങ്കുകള്‍, 48 ബാങ്ക് ഇതര വായ്പാ ദാതാക്കള്‍ എന്നിവ അക്കൗണ്ട് അഗ്രഗേറ്ററിലുണ്ട്.






