എംപിസി യോഗം തുടങ്ങിസേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകുംഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനംപ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും

203 കോടി രൂപയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കി രത്‌നമണി മെറ്റൽസ്

മുംബൈ: 2022-23 സാമ്പത്തിക വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന 187 കോടി രൂപയുടെ കയറ്റുമതി ഓർഡറുകൾ ഉൾപ്പെടെ 203 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി രത്‌നമണി മെറ്റൽസ് ആൻഡ് ട്യൂബ്‌സ് വെള്ളിയാഴ്ച അറിയിച്ചു. വൈവിധ്യമാർന്ന വ്യവസായ മേഖലകളിലേക്കും നിഷ് മാർക്കറ്റുകളിലേക്കും നിർണായകമായ ട്യൂബുകളും പൈപ്പിംഗ് സൊല്യൂഷനുകളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് രത്‌നമണി മെറ്റൽസ് ആൻഡ് ട്യൂബ്‌സ്. ഏകീകൃത അടിസ്ഥാനത്തിൽ കഴിഞ്ഞ നാലാം പാദത്തിൽ രത്‌നമണി മെറ്റൽസ് ആൻഡ് ട്യൂബ്‌സിന്റെ അറ്റാദായം 2.01% ഉയർന്ന് 111.63 കോടി രൂപയായി. അതേസമയം കമ്പനിയുടെ അറ്റ വില്പന 39.94% വർധിച്ച് 974.06 കോടി രൂപയായി.

ബിഎസ്ഇയിൽ രത്‌നമണി മെറ്റൽസ് ആൻഡ് ട്യൂബ്‌സിന്റെ ഓഹരികൾ 3.47 ശതമാനം ഇടിഞ്ഞ് 2,401.30 രൂപയിലെത്തി.

X
Top