ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

കേരളത്തിന്റെ റേറ്റിങ് ‘ഇടത്തരം’: മന്ത്രി ബാലഗോപാൽ

കോട്ടയം: രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് കേരളത്തിന്റെ റിസ്ക് പ്രൊഫൈൽ ഇടത്തരം (മിഡ്റേഞ്ച്) എന്നാണു വിലയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

വരുമാന സ്ഥിരത, ചെലവു നീക്കു പോക്ക്, ബാധ്യതകൾ തുടങ്ങി ആറു ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ശക്തം (സ്ട്രോങ്ങർ), ഇടത്തരം(മിഡ് റേഞ്ച്), വീക്കർ (ദുർബലം) എന്നിങ്ങനെ തരംതിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുമാന സ്ഥിരതയും ബാധ്യതകളും കേരളത്തിന്റേത് മികച്ചതാണെന്നും ഫിച്ച് വിലയിരുത്തിയിട്ടുണ്ട്.

കേരളത്തിന്റെ ദൃഢമായ വരുമാനവളർച്ചയിൽ അതിന്റെ സുസ്ഥിരമായ വരുമാന സ്രോതസ്സുകളും ഫെഡറൽ കൈമാറ്റങ്ങളുടെ പിന്തുണാ സംവിധാനവും ശക്തമായ ഘടകമായും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര ഓപ്പൺ മാർക്കറ്റ് വായ്‌പകൾ (സംസ്ഥാന വികസന വായ്പകൾ), ബാങ്കുകളിൽനിന്നും കേന്ദ്ര സർക്കാരിൽ നിന്നുമുള്ള വായ്പകൾ, പ്രൊവിഡന്റ് ഫണ്ടുകൾ, ചെറുകിട സമ്പാദ്യം എന്നിവയിലൂടെ ധനക്കമ്മി പരിഹരിക്കാനാണ് സംസ്ഥാന സർക്കാരുകൾ പ്രധാനമായും കടം വാങ്ങുന്നത്.

ആർബിഐയുടെ പൂർണ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിട്ടാണ് കടമെടുപ്പ് എന്നതും ശക്തമായ ഘടകമായി ഫിച്ച് വിലയിരുത്തിയിട്ടുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിൽ കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലാണെന്നും ഫിച്ച് വിലയിരുത്തുന്നു. കൂടാതെ വരുമാനത്തിനു ആനുപാതികമായി കേരളം ചെലവിൽ പാലിച്ചുവരുന്ന നിയന്ത്രണ രീതിയും ഇടത്തരം എന്ന വിലയിരുത്തിയതിന്റെ പ്രധാന ഘടകമാണ്.

എന്നാൽ ആഭ്യന്തര നികുതി ഉയർത്തുന്നതിലുള്ള സംസ്ഥാനത്തിന്റെ പരിമിതികളും അതോടൊപ്പം സംസ്ഥാനം തുടർച്ചയായി നേരിടുന്ന പ്രകൃതിദുരന്തങ്ങൾ കാരണം സമ്പദ്‌വ്യവസ്ഥയിലുണ്ടായിട്ടുള്ള ആഘാതവും ദുർബല ഘടകമായി ഫിച്ച് റേറ്റിങ് വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top