ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ആവശ്യമെങ്കില്‍ നിരക്കുയര്‍ത്തും – ശക്തികാന്ത ദാസ്

മുംബൈ: ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മറ്റ് വസ്തുക്കളിലേയ്ക്കും പടരുകയാണെങ്കില്‍ നിരക്കുകള്‍ ഉയര്‍ത്തേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്.

”ഭക്ഷ്യവിലക്കയറ്റത്തിന്റെ ആഘാതത്തെ മുന്‍കൂട്ടി കണാനും പ്രതിരോധിക്കാനും തയ്യാറാകും,” ദാസ് പറഞ്ഞതായി ധനകാര്യ നയ സമിതി (എംപിസി) യോഗമിനിറ്റുകള്‍ വെളിപ്പെടുത്തി. ഓഗസ്റ്റ് 8-10 ന് നടന്ന യോഗത്തിന്റെ മിനുറ്റ്‌സുകള്‍ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ഈ വര്‍ഷം മൂന്നുതവണയാണ് ആര്‍ബിഐ നിരക്ക് നിലനിര്‍ത്തിയത്.

നിരക്ക് വര്‍ദ്ധനവിന് ഇടവേള നല്‍കാന്‍ വോട്ടുചെയ്ത ദാസ്, പച്ചക്കറി വിലക്കയറ്റം താല്‍ക്കാലികമാണെന്ന് പറഞ്ഞു. അതേസമയം ആഗോള സാഹചര്യം ആശങ്കയുണര്‍ത്തുന്നതാണ്. ”ആഗോള സാമ്പത്തിക സാഹചര്യം അനിശ്ചിതത്വത്തിലാണ്. സാമ്പത്തികാവസ്ഥ മോശവും ചാഞ്ചാട്ടം നിറഞ്ഞതുമാകുന്നു. പ്രധാന സമ്പദ്വ്യവസ്ഥകളില്‍ വിലവര്‍ദ്ധനവ് പ്രകടമാണ്. ഇതോടെ ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായി ഇന്ത്യ മാറി, ” അദ്ദേഹം നിരീക്ഷിച്ചു.

മറ്റ് എംപിസി അംഗങ്ങളും നിരക്ക് വര്‍ദ്ധന നിലനിര്‍ത്താനാണ് വോട്ട് ചെയ്തത്. നിരക്ക് വര്‍ദ്ധിപ്പിക്കാത്തെ വിലക്കയറ്റം നിരീക്ഷിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അതേസമയം ഭക്ഷ്യവില കുടുംബംഗങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പട്രാ നിരീക്ഷിക്കുന്നു.

അതുകൊണ്ടുതന്നെ വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. പ്രതികൂല ബാഹ്യ സാമ്പത്തിക സാഹചര്യങ്ങളും അസമമായ മണ്‍സൂണും ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നില്ല., 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കല്‍ പ്രകടിപ്പിച്ചു.

X
Top