മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ഒന്നാം പാദ ജിഡിപി വളര്‍ച്ച 15.7 ശതമാനമാകുമെന്ന് എസ്ബിഐ ഇക്കോറാപ്പ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷം ഒന്നാം പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 15.7 ശതമാനമായി വളരുമെന്ന് സര്‍വ്വ ഫലം. സാമ്പത്തിവിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് എസ്ബിഐ ഇക്കോറാപ്പ് നടത്തിയ പഠനപ്രകാരമാണ് ഇത്. സാമ്പത്തിക സൂചകങ്ങള്‍ ഇതുവരെ മികച്ച പുരോഗതിയാണ് കാഴ്ചവച്ചതെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമുള്ള പണപ്പെരുപ്പം, ഡിമാന്റ് കുറവ്, പ്രധാന പ്രദേശങ്ങളിലെ തീവ്രമായ ഉഷ്ണതരംഗം എന്നിവയെല്ലാമാണ് സമ്പദ് വ്യവസ്ഥ നേരിട്ട വെല്ലുവിളികള്‍. എന്നാല്‍ ഇവയെ അതിജീവിച്ച് സൂചകങ്ങള്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള പുരോഗതി പ്രകടിപ്പിച്ചു. പ്രത്യേകിച്ചും സേവന മേഖല.

സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനെടുക്കുന്ന സമയം, ബാക്ക്‌ലോഗുകള്‍, ട്രക്കുകളുടെ ചരക്ക് കൈമാറ്റം എന്നിവിയില്‍ പുരോഗതിയുണ്ടായി. ഇതോടെ വിതരണശൃംഖല സൂചിക മെച്ചപ്പെട്ടു.’ഞങ്ങളുടെ (എസ്ബിഐ) ‘നൗകാസ്റ്റിംഗ് മോഡല്‍’ അനുസരിച്ച്, 23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ ജിഡിപി വളര്‍ച്ച 15.7 ശതമാനമായിരിക്കും,’ റിപ്പോര്‍ട്ട് പറയുന്നു.

മിക്കവാറും എല്ലാ മേഖലകളില്‍ നിന്നുമുള്ള പാരാമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന കോമ്പോസിറ്റ് ലീഡിംഗ് ഇന്‍ഡിക്കേറ്റര്‍ (സിഎല്‍ഐ) അനുസരിച്ചുള്ള ജീഡിപി സാമ്പത്തിക വളര്‍ച്ചയിലെ ഗതിമാറ്റത്തെ സൂചിപ്പിക്കുന്നു. 41 പ്രധാന സൂചകങ്ങളില്‍ 89 ശതമാനവും ശക്തി പ്രകടിപ്പിച്ചു.

കോവിഡ് 19 പാന്‍ഡെമിക് കാരണം 2021 സാമ്പത്തിക വര്‍ഷത്തില്‍ 4.77 ലക്ഷം കോടി രൂപ കുറഞ്ഞ സ്വകാര്യ ഉപഭോഗച്ചെലവില്‍ 2022 ല്‍ 46 ശതമാനം വീണ്ടെടുത്തിരുന്നു. ബാക്കിയുള്ള 54 ശതമാനം ഒന്നാം പാദത്തില്‍ തിരിച്ചുപിടിച്ചുവെന്നും എസ്ബിഐ പറയുന്നു. ഉയര്‍ന്ന ഉപഭോക്തൃ ഡിമാന്റിനെ തുടര്‍ന്നാണിത്.

X
Top