രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

പൂനെയിൽ 6 സ്‌ക്രീൻ ഉള്ള മൾട്ടിപ്ലക്‌സ് തുറന്ന് പിവിആർ

മുംബൈ: പൂനെ ഹിഞ്ചെവാഡിയിലെ ഗ്രാൻഡ് ഹൈസ്ട്രീറ്റ് മാളിൽ ആദ്യത്തെ പ്രീമിയം എക്‌സ്‌ട്രാ ലാർജ് പി [XL] ഫോർമാറ്റ് 6 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് തുറക്കുന്നതായി പിവിആർ പ്രഖ്യാപിച്ചു. ഇതിൽ പുതിയ എർഗണോമിക് സീറ്റിംഗ്, സെലിബ്രിറ്റി റിക്ലിനറുകൾ, സെൽഫ്-ടിക്കറ്റിംഗ് കിയോസ്‌ക്കുകൾ, 4K ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട്, റിയൽ-ഡി 3D എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ഈ സമാരംഭത്തോടെ 76 നഗരങ്ങളിലെ (ഇന്ത്യയും ശ്രീലങ്കയും) 175 പ്രോപ്പർട്ടികളിൽ 864 സ്‌ക്രീനുകളുള്ള ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലയാണ് പിവിആർ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. അതേസമയം കമ്പനിയുടെ ഓഹരികൾ 1.95 ശതമാനത്തിന്റെ നഷ്ട്ടത്തിൽ 1,703.75 രൂപയിലെത്തി.

ഫിലിം എക്‌സിബിഷൻ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് പിവിആർ ലിമിറ്റഡ്. കമ്പനി അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി ഉള്ളടക്കം, ചലച്ചിത്ര വിതരണം, വിനോദ പാർക്ക് തുടങ്ങിയ ബിസിനസ്സുകളിലും ശ്രദ്ധ കേന്ദ്രികരിക്കുന്നു.

X
Top