Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി ഫോറം മാളിൽ പ്യൂമ ഷോറൂം തുറന്നു; വിതരണ രംഗത്ത് ചുവടുറപ്പിച്ച് ‘ടോപ് ഇൻ ടൗൺ’

  • സംസ്ഥാനത്തെ ആറാമത്തെ പ്യുമാ ഷോറൂം

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടോപ്പ് ഇൻ ടൗൺ കൊച്ചി ഫോറം മാളിൽ പ്യുമ ഷോറും ആരംഭിച്ചു. ഗ്രൂപ്പ്‌ ചെയർമാനും എംഡിയുമായ പി. നടരാജൻ (രാജു), പത്നി ശശികല, അസോസിയേറ്റ് ഡയറക്ടറും റീടൈൽ ഇന്ത്യ പാർട്ണർ ഹെഡുമായ രാഹുൽ കപൂർ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു. പ്യുമ സൗത്ത് ഇന്ത്യ റീജിയണൽ മാനേജർ സിദ്ധാർഥ് ദുർഗ, കേരള ഏരിയ റീടൈൽ മാനേജർ ഷശാങ്ക് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
ടോപ്പ് ഇൻ ടൗൺ ആരംഭിക്കുന്ന 6- ആമത്തെ പ്യൂമ ഷോറൂമാണിത്.
കാറ്ററിങ്ങ്, റെസ്റ്റോറൻ്റ്, ഇവൻറ് മാനേജ്മെൻറ്, ഇവൻ്റ് സെൻറർ തുടങ്ങിയ മേഖലകളിൽ ആരംഭിച്ച ടോപ്പ് ഇൻ ടൗൺ കൈവച്ച രംഗങ്ങളിലൊക്കെ കൈയ്യൊപ്പ് പതിച്ചു. ടോപ് ഇൻ ടൗൺ പാലട പ്രഥമൻ പ്രശസ്തമാണ്.
ഒന്നര പതിറ്റാണ്ട് മുൻപ് വിതരണ രംഗത്തേക്ക് വന്നു. പട്ടാമ്പി മേഖലയിൽ നോക്കിയ ഫോണിൻ്റെ മൈക്രോ ഡിസ്ട്രിബ്യൂട്ടറായി തുടക്കം. നോക്കിയയുടെ വിതരണം പാലക്കാട് ജില്ലയുടെ പുറത്തേക്കും വ്യാപിച്ചു. സ്മാർട്ട് ഫോണിൻ്റെ വരവോടെ വിവോയുടെ വിതരണം എറ്റെടുത്തു. കേരളത്തിലെ പ്രധാന ഡിസ്ട്രിബ്യൂട്ടറായി. കാഡ്ബറി, ബ്രിട്ടാനിയ, യുണിലിവർ, ഹഗീസ്, കാവൻ കെയർ, ടോട്ടൽ ടൂൾസ് എന്നിവയുടെ പ്രധാന വിതരണക്കാരാണിപ്പോൾ. സൂപ്പർമാർക്കറ്റും ഇപ്പോൾ ഗ്രൂപ്പിനുണ്ട്.


പ്യൂമയുടെ ഫ്രാഞ്ചൈസി ബിസിനസ് പങ്കാളികളായി 6 ഷോറൂമുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ലുലു മാൾ, കോട്ടയം വടവാതൂർ, പെരിന്തൽമണ്ണ, തിരുവനന്തപുരം വിമാനത്താവളം, കൊച്ചി ഫോറം മാൾ എന്നിവിടങ്ങളിലാണ് ഷോറൂമുകൾ.
ഇവൻറ് മാനേജ്മെൻറ് മുതൽ റീട്ടെയിലിങ്ങ് വരെ വ്യാപിച്ച് കിടക്കുന്ന ടോപ്പ് ഇൻ ടൗൺ ഗ്രൂപ്പിന് 500 കോടിയിലേറെ വാർഷിക വിറ്റുവരവുണ്ട്.
ഒറ്റപ്പാലം പാലക്കോട്ട് കുടുംബാംഗമാണ് പി നടരാജൻ. കുടുംബം ഇപ്പോൾ ബിസിനസിൽ സജീവം.

X
Top