ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

വിഐക്ക് വായ്പ നല്‍കാന്‍ എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകൾ

ന്യൂഡല്‍ഹി: എജിആര്‍ കുടിശ്ശികയിലെ ആശ്വാസത്തിന് പിന്നാലെ വോഡഫോണ്‍ ഐഡിയക്ക് വീണ്ടും സന്തോഷ വാര്‍ത്ത. എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ട്യം വിഐക്ക് വായ്പ നല്‍കാന്‍ തീരുമാനിച്ചു. ഇതിനൊപ്പം സ്വകാര്യ- വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വിഐക്ക് ഫണ്ട് നല്‍കും. വിഐ സിഇഒ അഭിജിത്ത് കിഷോറാണ് ഇക്കാര്യം അറിയിച്ചത്.

ഇതില്‍ എസ്ബിഐ നേതൃത്വത്തിലുള്ള കണ്‍സോട്യത്തിന്റെ വായ്പയുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്. വിദേശ-സ്വകാര്യ ബാങ്കുകളില്‍ നിന്നുള്ള വായ്പയില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും വിഐ വൃത്തങ്ങള്‍ പ്രതികരിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ 1813 കോടിയുടെ വായ്പ വിദേശത്ത് നിന്ന് സ്വരൂപിക്കാനും വിഐക്ക് പദ്ധതിയുണ്ട്.

നേരത്തെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിഐയുടെ എജിആര്‍ കുടിശ്ശിക സര്‍ക്കാര്‍ ഇളവ് ചെയ്തിരുന്നു. ഇത് വലിയ ആശ്വാസമാണ് കമ്പനിക്ക് നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം അനുകൂലമായതിന് പിന്നാലെ അധിക ധനസമാഹരണത്തിനുള്ള ശ്രമങ്ങള്‍ വോഡഫോണ്‍ ഐഡിയ ആരംഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്താന്‍ പോകുന്നത്.

നെറ്റ്‌വര്‍ക്ക് വികസനത്തിനാകും പ്രധാനമായും വിഐ വായ്പയെടുക്കുന്ന തുക ഉപയോഗിക്കുക. അടിയന്തരമായി 5ജി വ്യാപനം വിഐക്ക് നടപ്പാക്കേണ്ടി വരും. അതിനായിരിക്കും വിഐ മുന്‍ഗണന നല്‍കുക. ഇതിനൊപ്പം ഈ തുക ഉപയോഗിച്ച് മറ്റ് ചില വായ്പകളും കമ്പനി ക്ലോസ് ചെയ്യും.

X
Top