ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

പ്രോട്ടീൻ നിർണ്ണയ ടെസ്റ്റിങ്ങ് കിറ്റ് സാങ്കേതികവിദ്യ: അഗാപ്പെ ജാപ്പനീസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു

ക്തത്തിലെ പ്രോട്ടീൻ കണക്കാക്കുന്ന ടെസ്റ്റിങ്ങ് കിറ്റ് (ലാറ്റക്സ് റീഏജന്റ്) നിർമ്മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസൻസ് കരാറിൽ ഒപ്പുവച്ച് അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും ജപ്പാൻ ആസ്ഥാനമായ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എംബിഎൽ).

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) സാങ്കേതികവിദ്യയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കരാർ. ഇത്തരം കിറ്റുകൾക്കായി രാജ്യം ഇതുവരെ പൂർണ്ണമായും ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്.

പുതിയ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിലൂടെ രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക് റീജന്റുകളുടെ ആഭ്യന്തര ഉത്പാദനം സാധ്യമാക്കാൻ അഗാപ്പെക്ക് കഴിയും. റീജന്റ് നിർമ്മാണത്തിൽ ആഗോള നിലവാരം നിലനിർത്തി, തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കാൻ സഹകരണം സഹായിക്കും.

രോഗനിർണയ കൃത്യത ഗണ്യമായി വർദ്ധിപ്പിക്കാനും ചെലവ് കുറക്കാനും പുതിയ കരാർ നിർണായകമാകും. പ്രത്യേക പ്രോട്ടീൻ പരിശോധനയിലൂടെ വൃക്കരോഗങ്ങൾ, സെപ്സിസ്, വന്ധ്യത, പ്രമേഹം തുടങ്ങി മനുഷ്യശരീരത്തിലെ പല രോഗങ്ങളും വൈകല്യങ്ങളും നേരത്തേ കണ്ടെത്താനും കഴിയും.

ഡയഗ്നോസ്റ്റിക് റിഏജന്റുകളുടെയും ഉപകരണങ്ങളുടെയും രാജ്യത്തെ മുൻനിര നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് 90 രാജ്യങ്ങളിലായി 20000-ത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്.

എം‌ബി‌എല്ലിന്റെ ആഗോള സാങ്കേതിക വൈദഗ്ധ്യവും ഡയഗ്നോസ്റ്റിക്സിലെ നൂതനാശയങ്ങളും പ്രയോജനപ്പെടുത്തി പ്രോട്ടീൻ ടെസ്റ്റിങ്ങ് മേഖലയിൽ വലിയ മുന്നേറ്റമാണ് അഗാപ്പെ ലക്ഷ്യമിടുന്നത്.

ആഫ്രിക്ക അടക്കമുള്ള പുതിയ വിപണികളിൽ സാന്നിധ്യമുറപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

X
Top