ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ബാങ്ക് സ്വകാര്യവൽക്കരണം: നീതി ആയോഗ് ലിസ്റ്റ് പുറത്ത്

ദില്ലി: രാജ്യത്ത് ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് തയ്യാറെടുക്കയാണ് സർക്കാർ. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കും, ഏതെല്ലാം വിൽപനയിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് നിതി ആയോഗ് പ്രഖ്യാപിച്ചു.

രണ്ട് ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് സ്ഥാപനവും സ്വകാര്യവൽക്കരിക്കുന്ന കാര്യം സർക്കാർ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.

സർക്കാർ സ്വകാര്യവൽക്കരണ നയം നടപ്പിലാക്കുന്നത് സമ്പന്നരിൽ നിന്നാണ് വളർച്ചയുണ്ടാകുന്നത് എന്ന തത്വത്തിലൂന്നിയാണ്. അഴിമതി കുറക്കാനും, വളർച്ച കൂട്ടാനും സ്വകാര്യവൽക്കരണം അനിവാര്യമാണെന്ന ചിന്തയും ഇതിനു പുറകിലുണ്ട്.

2019 ഓഗസ്റ്റിൽ സർക്കാർ പത്തിൽ നാല് ബാങ്കുകളെയും ഏകീകരിച്ചു, രാജ്യത്തെ മൊത്തം പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽ നിന്ന് 12 ആയി കുറഞ്ഞു. ഈ ബാങ്കുകളെല്ലാം സ്വകാര്യവൽക്കരണത്തിന് വിധേയമാക്കരുത് എന്നാണ് ധനമന്ത്രാലയത്തിന്റെ ശുപാർശ.

പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെല്ലാം നീതി ആയോഗ് പുറത്തിറക്കിയ പട്ടികയിലുണ്ട്. ഈ ധനകാര്യ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

സർക്കാരിന്റെ ബാങ്ക് ഏകീകരണത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഒന്നും സ്വകാര്യവൽക്കരണ പ്രക്രിയയിൽ ഉൾപ്പെടില്ലെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

സ്വകാര്യവത്കരണത്തിലൂടെ 2022 സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച നിലവിലെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം 1.75 ലക്ഷം കോടി രൂപയാണ്.

X
Top