വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

സ്വകാര്യ ബാങ്കുകളുടെ ലാഭത്തില്‍ കുതിപ്പ്; പലിശ കുറയുമ്പോഴും ലാഭം കൂടുന്നു

കൊച്ചി: പലിശ, പലിശ ഇതര വരുമാനത്തിലെ കുതിപ്പിന്റെ കരുത്തില്‍ രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളുടെ അറ്റാദായത്തില്‍ മികച്ച വളർച്ച.

ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മൂന്ന് മാസത്തില്‍ മുൻനിര ബാങ്കുകളായ എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ അറ്റാദായത്തില്‍ മികച്ച വളർച്ചയാണുണ്ടായത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവില്‍ എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം മുൻവർഷത്തേക്കാള്‍ 6.7 ശതമാനം ഉയർന്ന് 17,616 കോടി രൂപയിലെത്തി.

അവലോകന കാലയളവില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 10.31 ശതമാനം ഉയർന്ന് 32,070 കോടി രൂപയായി.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം മാർച്ച്‌ പാദത്തില്‍ 18 ശതമാനം വളർച്ചയോടെ 12,630 കോടി രൂപയിലെത്തി.

അറ്റ പലിശ വരുമാനം ഇക്കാലയളവില്‍ 11 ശതമാനം ഉയർന്ന് 21,193 കോടി രൂപയായി. യെസ് ബാങ്കിന്റെ അറ്റാദായം ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള കാലയളവില്‍ 63.3 ശതമാനം ഉയർന്ന് 738.1 കോടി രൂപയിലെത്തി.

വരുമാനം കുറയുന്നു
നടപ്പു സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവില്‍ എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ വരുമാനം മുൻവർഷം ഇതേകാലയളവിലെ 47,240 കോടി രൂപയില്‍ നിന്ന് 44,090 കോടി രൂപയായി.

പലിശ ഇതര വരുമാനം 12,030 കോടി രൂപയാണ്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വരുമാനം അവലോകന കാലയളവില്‍ നേരിയ തോതില്‍ വർദ്ധിച്ചു. യെസ് ബാങ്കിന്റെ വരുമാനത്തിലും ഇക്കാലയളവില്‍ കുറവുണ്ടായി.

ആസ്‌തിമേന്മ കുറയുന്നു
എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ കിട്ടാക്കടങ്ങള്‍ ഗണ്യമായി കൂടുന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.

ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി മുൻവർഷം 1.24 ശതമാനമായിരുന്നത് ഇത്തവണ 1.33 ശതമാനമായി ഉയർന്നു.

അതേസമയം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റ കിട്ടാക്കടം 0.42 ശതമാനത്തില്‍ നിന്ന് 0.39 ശതമാനമായി കുറഞ്ഞു. യെസ് ബാങ്കിന്റെ കിട്ടാക്കടം 0.5 ശതമാനത്തില്‍ നിന്ന് 0.3 ശതമാനമായി താഴ്ന്നു.

X
Top