ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു; പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ മറ്റൊരു അധ്യായത്തിന് തുടക്കം. പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു. സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.

പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രിയെ സ്പീക്കര്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രി തുടര്‍ന്ന് ലോക്‌സഭയില്‍ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിത സംവരണ ബില്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

ഇന്ന് ചര്‍ച്ച നടത്തി ബില്ല് പാസാക്കും. വ്യഴാഴ്ച രാജ്യസഭയില്‍ വനിത ബില്ലില്‍ ചര്‍ച്ച നടക്കും. പഴയ പാര്‍ലമെന്റ് മന്ദിരം ഇനി ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുന്നു. പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദി ആശംസിച്ചു.

X
Top